വേട്ടക്കാര്‍ അമ്മയെ കൊന്നു തള്ളിയത് അറിയാതെ അമ്മയില്‍ നിന്നും മുലകുടിയ്ക്കാനായി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞ് കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങള്‍
കൊമ്പിനു വേണ്ടി വേട്ടക്കാര്‍ കൊന്നു തള്ളിയ അമ്മയെ വിളിച്ചുണര്‍ത്താന്‍ശ്രമിക്കുന്ന കുഞ്ഞു കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങള്‍ നൊമ്പരമാകുന്നു. സൗത്ത് ആഫ്രിക്കയിലെ വനാന്തരങ്ങളില്‍ നിന്നു കഴിഞ്ഞ വര്‍ഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന് ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
ജീവന് നഷ്ടപ്പെട്ട അമ്മയ്ക്കു ചുറ്റും ഓടിനടക്കുന്ന കുഞ്ഞു കാണ്ടാമൃഗമാണ് ദൃശ്യങ്ങളിലുള്ളത്. ചില അവസരങ്ങളില്‍ അമ്മയുടെ ശരീരത്തില്‍ തട്ടി എഴുന്നേല്‍പ്പിക്കാനും ശ്രമിക്കുന്നുണ്ട്.
കൊമ്പിനു വേണ്ടി കൊന്നു തള്ളുന്നവര്‍ ആനാഥമാകുന്ന ഈ ബാല്യങ്ങളെക്കുറിച്ചോര്ക്കാറില്ല. 2018 ഫെബ്രുവരിയിലാണ് സൗത്ത് ആഫ്രിക്കയിലെ നാഷണല്‍ പാര്‍ക്കില്‍ ജീവനറ്റ നിലയില്‍ കാണ്ടാമൃഗത്തെയും അരികിലായി കുഞ്ഞിനെയും അധികൃതര്‍ കണ്ടെത്തിയത്.
കുഞ്ഞിനെ പിന്നീട് അനാഥരാക്കപ്പെട്ട കാണ്ടാമൃഗ കുഞ്ഞുങ്ങള്‍ക്കായുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഈ കുഞ്ഞ് കാണ്ടാമൃഗത്തിനു ഷാര്‍ലറ്റ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
സേവ് ദി റൈനോ എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തിലെ 80 ശതമാനം കാണ്ടാമൃഗങ്ങളും ആഫ്രിക്കന്‍ വനാന്തരങ്ങളിലാണുള്ളത്. അതുകൊണ്ട് തന്നെ കാണ്ടാമൃഗ വേട്ട കൂടുതലുള്ളതും ഇവിടെയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 769 കാണ്ടാമൃഗ വേട്ടയാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.
https://www.facebook.com/Malayalivartha