Widgets Magazine
18
Oct / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രസവം കഴിഞ്ഞു... ഇനി അടുത്തത് വിവാഹം


സണ്ണിലിയോണ്‍ എത്തുന്ന ആദ്യ മലയാള ചലച്ചിത്രം മധുരരാജ വേള്‍ഡ് വൈഡ് റിലീസ്


എല്ലാവര്‍ക്കും എന്നോട് അസൂയയായിരുന്നു... ബിഗ്‌ബോസ് വിവാദത്തില്‍ വെളിപ്പെടുത്തലുമായി മീര മിഥുന്‍


ആദ്യമായി ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച അമേരിക്ക വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ശ്രമങ്ങളിലാണ്. 2024 ല്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് നാസയുടെ നീക്കം. ഇതിനായി ബഹിരാകാശ ഗവേഷകര്‍ക്ക് പരിശീലനം നല്‍കുന്ന നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ചന്ദ്രനിലെ കുറഞ്ഞ ഗുരുത്വാകര്‍ഷണം നേരിടാനുള്ള പരിശീലനങ്ങള്‍ നടക്കുന്നത് ഒരു വലിയ ജല സംഭരണിയിലാണ്


ഒക്‌ടോബർ 22‐ന്‌ ബാങ്ക്‌ ജീവനക്കാരുടെ ദേശീയ പണിമുടക്ക്‌

ഒരിക്കലും പിരിയില്ലെന്ന് തീരുമാനിച്ച ഏഴ് കൂട്ടുകാരികള്‍, ഒന്നിച്ചു സമയം ചെലവിടാന്‍ ഗ്രാമത്തില്‍ ഒരു അടിപൊളി ചില്ലുവീട് വെച്ചു!

08 JULY 2019 04:13 PM IST
മലയാളി വാര്‍ത്ത

എല്ലാക്കാലവും നമ്മള്‍ ഒരുമിച്ചുണ്ടാകണം, ഒരിക്കലും പിരിയരുത് എന്നൊക്കെ നമ്മള്‍ കൂട്ടുകാരോട് പറയാറുണ്ട്. എന്നാല്‍ അവയില്‍ എത്രത്തോളം കാര്യങ്ങള്‍ സാധ്യമാകും എന്നറിയില്ല. പക്ഷെ, ചൈനയിലെ ഏഴ് കൂട്ടുകാരികള്‍ പറയുക മാത്രമല്ല അത് പ്രാവര്‍ത്തികമാക്കിയിരിക്കുകയുമാണ്.

ചൈനയിലെ ഗ്വാങ്‌ജോയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ് ഈ ഏഴ് സ്ത്രീകള്‍. 2008 -ലായിരുന്നു അവര്‍ ഒരുമിച്ചുണ്ടായിരുന്നത്. അവര്‍ ഏഴ് പേരും വിരമിക്കുമ്പോള്‍, അറുപതാമത്തെ വയസ്സില്‍ ഒരുമിച്ചൊരു വീടൊക്കെ വെച്ച് താമസിക്കണം എന്ന ആഗ്രഹം തമാശയായി പങ്കുവെച്ചിരുന്നു. പക്ഷെ, 60 വയസ്സുവരെയൊന്നും കാത്തിരിക്കാന്‍ അവര്‍ തയ്യാറായില്ല.

60 വയസ്സാകാന്‍ ഇനിയും പത്തുമുപ്പത് വര്‍ഷം ബാക്കി കിടപ്പുണ്ടെങ്കിലും അവര്‍ക്കൊരുമിച്ചിരിക്കാന്‍, അവര്‍ ഒരു ചില്ലുവീട് വെച്ചു.  ഗ്വാങ്‌ജോയിലെ ജോലി വിട്ട് അവര്‍ മടങ്ങിയപ്പോള്‍ ഗ്രാമത്തിലെവിടെയെങ്കിലും വീടുവെക്കാനായി ഒരിടം തിരക്കിത്തുടങ്ങി. അങ്ങനെയാണ് അതിമനോഹരമായ ഈ ഗ്രാമത്തില്‍ അവര്‍ ഒരു വീടെടുത്തത്, ഗ്വാങ്‌ജോയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയായിരുന്നു അത്. സംഗതി സഹ പ്രവര്‍ത്തകരായിരുന്നു എങ്കിലും സഹോദരിമാരേക്കാള്‍ അടുപ്പമുണ്ടായിരുന്നു അവര്‍ തമ്മില്‍.

2018 ജനുവരിയിലാണ് അവര്‍ ഈ ഗ്രാമത്തിലെത്തിച്ചേരുന്നത്. വീടുകളുടെ ചിമ്മിനികളില്‍ നിന്നുയരുന്ന പുകയും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നെല്‍പ്പാടവും അവരെ ആ ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്തു. ആ പാടത്തിനോരത്ത് ഒരു ചില്ലുവീട് പണിതാലെങ്ങനെയുണ്ടാകും എന്നാണ് അവരുടെ ചിന്ത പോയത്.

അങ്ങനെ വീടുപണി തുടങ്ങി. മൂന്ന് ഭാഗത്തും ഗ്ലാസ് ബോക്‌സുകള്‍ അവയിലൂടെ നോക്കിയാല്‍ പാടം... വീടിന്റെ നടുവില്‍ ഒരു ടീ റൂം. ഒന്നാമത്തെ നില പൊതുസ്ഥലമാണ്. എല്ലാവരും കൂടി ഒരുമിച്ച് നില്‍ക്കുന്നയിടം. അവിടെ പാടത്തേക്ക് മുഖമുള്ള ഒരു അടുക്കളയുണ്ട്. പിന്നെ ലിവിങ്ങ് റൂം. അവിടെ എല്ലാവരും ചേര്‍ന്നിരിക്കും ഒരുമിച്ച് സംസാരിക്കും, കഴിക്കും, വായിക്കും... നാല് കോടിയോളമായി വീടിന് ചെലവ്.

മുകളിലുള്ള മുറികള്‍ ഇന്‍ഡിപെന്‍ഡന്റാണ്. അവിടെയിരുന്ന് കൊണ്ട് ചില്ലുകളിലൂടെ പുറം കാഴ്ചകള്‍ കാണാം. ഏഴ് പേര്‍ക്കും ചേര്‍ന്നിരിക്കാനുമുണ്ടൊരു മുറി. ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച വാഷ് റൂമും പുറത്ത് പൂളുമുണ്ട്. മുറികളിലേക്കുള്ള മാറ്റുകളും ടേബിള്‍ ക്ലോത്തുമെല്ലാം ഇന്ത്യയില്‍ നിന്നും മൊറോക്കോയില്‍ നിന്നും ശേഖരിച്ചതാണ്. പാടത്തിന്റെ നടുവില്‍ എല്ലാവര്‍ക്കും ചേര്‍ന്നിരിക്കാന്‍ ഒരിടം കൂടി അവര്‍ തയ്യാറാക്കിയിട്ടുണ്ട്. അവിടേക്ക് നടക്കാന്‍ മുളകൊണ്ട് ഒരു പാലവും. മഞ്ഞുകാല രാത്രികളില്‍ അവരെല്ലാവരും ചേര്‍ന്നിരുന്ന് ചൂടുചായ കുടിക്കുകയും ചന്ദ്രനെ കാണുകയും ചെയ്തു. ഒപ്പം ഗ്രാമത്തിലെ ശുദ്ധമായ വായു അനുഭവിച്ചു, ഒരുമിച്ച് ഭക്ഷണം പാകം ചെയ്തു. ഒരുമിച്ച് ആടിപാടി സമയം ചെലവഴിച്ചു.

അവര്‍ ഏഴുപേരും സ്വതന്ത്രരാണ്. സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നവരും, ആ ഇഷ്ടത്തെ ചേര്‍ത്തുപിടിക്കുന്നവരും ഒക്കെയാണ്. പക്ഷെ, ഒരുമിച്ചിരിക്കാനും പരസ്പരം മനസിലാക്കാനും അവര്‍ക്ക് കഴിയുന്നു. 10 വയസ്സാണ് കൂട്ടത്തിലെ ഏറ്റവും കൂടിയ പ്രായവ്യത്യാസം. 10-15 വര്‍ഷം കഴിയുമ്പോള്‍ എല്ലാവരുടേയും മക്കള്‍ വളരും. അതു കഴിഞ്ഞ് ഒരു 10 വര്‍ഷം കൂടി ഇങ്ങനെ ഒരുമിച്ച് കഴിയാനാകണേ എന്നാണ് ഇവരുടെ ആഗ്രഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറെ ഭയപ്പെടുത്തുന്ന ഹോർറോർ സിനിമകളെ വെല്ലുന്ന കനേഡിയൻ ഗ്രാമത്തിലെ ജീവിതകഥയിലേയ്ക്ക് ...ആരെയും ഞെട്ടിക്കും ഈ കനേഡിയൻ ഗ്രാമം ! പ്രവാസികൾക്കായി ഒരു വേറിട്ട കഥ !  (4 hours ago)

പ്രസവം കഴിഞ്ഞു... ഇനി അടുത്തത് വിവാഹം  (4 hours ago)

ചരിത്രം തിരുത്തി കുറിക്കാൻ അമിത്ഷാ ....! ഇനി ഇന്ത്യയുടെ പുതുചരിത്രം  (4 hours ago)

സണ്ണിലിയോണ്‍ എത്തുന്ന ആദ്യ മലയാള ചലച്ചിത്രം മധുരരാജ വേള്‍ഡ് വൈഡ് റിലീസ്  (4 hours ago)

വിദേശ നിക്ഷേപകരെ ഇതിലേ ......ഇതിലേ .....! ഇന്ത്യയിലേയ്ക്ക് വരൂ തുറന്ന മനസ്സോടെ .....!  (4 hours ago)

എല്ലാവര്‍ക്കും എന്നോട് അസൂയയായിരുന്നു... ബിഗ്‌ബോസ് വിവാദത്തില്‍ വെളിപ്പെടുത്തലുമായി മീര മിഥുന്‍  (4 hours ago)

കർണാടക മുഖ്യന്റെ ഒരു ഗതികേടെ ......!എലി ചത്ത നാറ്റം സഹിക്കാനാകാതെപ്രകോപിതനായി മുഖ്യമന്ത്രി യെദ്യൂരപ്പ!  (5 hours ago)

നെതര്‍ലന്‍ഡ് രാജാവിനും രാജ്ഞിക്കും ഡച്ച് ഭാഷയില്‍ സ്വാഗതം അര്‍പ്പിച്ച് മുഖ്യമന്ത്രി; കൂടിക്കാഴ്ചയ്ക്ക് ശേഷം ഇവര്‍ക്ക് നല്‍കിയ ഉപഹാരത്തിന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു  (5 hours ago)

പി. ചിദംബരം ഒക്‌ടോബര്‍ 24 വരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍...  (6 hours ago)

വാത്തിക്കുടിയില്‍ നവജാതശിശുവിന്റെ മരണം കൊലപാതകം... പ്രസവിച്ച പെണ്‍കുട്ടി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് പ്ലാസ്റ്റിക് കവറിനുള്ളിലാക്കി സ്‌കൂള്‍ ബാഗിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു  (6 hours ago)

വിദ്യാഭ്യാസയോഗ്യത പത്താം ക്ലാസ് മാത്രം... ജോലി ലാന്‍ഡ് ട്രിബ്യൂണല്‍ ജഡ്ജി  (6 hours ago)

ഓറിയോണ്‍ ഉണ്ടല്ലോ ...ചന്ദ്രനിലേക്കൊന്നു ടൂർ പോകാം ?  (7 hours ago)

മോഡി ജി... ബോളിവുഡ് നടി ഗുല്‍ പനാഗിന്റെ ട്വീറ്റിന് മറുപടിയുമായി മോഡി  (7 hours ago)

ദില്ലിയില്‍ സിംഹ കൂട്ടില്‍ കയറിയ ആളെ സുരക്ഷ ജീവനക്കാര്‍ രക്ഷപ്പെടുത്തി  (7 hours ago)

സാധാരണക്കാരുടെ ജീവന് ഒരു വിലയുമില്ലേ... റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

Malayali Vartha Recommends