പുരുഷ ബോക്സിങ്ങില്‍ ഇന്ന് ഇന്ത്യയുടെ ദിനം; ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയയും ദീപക് പുനിയയും സെമിയിലെത്തി
പുരുഷ ബോക്സിങ്ങില്‍ ഇന്ന് ഇന്ത്യയുടെ ദിനം. ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയയും ദീപക് പുനിയയും സെമിയിലെത്തിയിരിക്കുകയാണ്. രവികുമാര്‍ 57 കിലോ വിഭാഗത്തിലും ദീപക് പുനിയ 86 കിലോ വിഭാഗത്തിലുമാണ് സെമിയിലെത്തിയിരിക്കുന്നത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ബള്‍ഗേറിയയുടെ ജോര്‍ജി വന്‍ഗലോവിനെ 14-4ന് മലര്‍ത്തിയടിച്ചാണ് രവികുമാര്‍ സെമിയിൽ കടന്നത്. ചൈനയുടെ സുഷന്‍ ലിനിനെ 6-3ന് തോല്‍പ്പിച്ചാണ് ദീപക് സെമിയിലേക്ക് കടന്നിയിരിക്കുന്നത്. സെമിയില്‍ ജയിച്ചാല്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പിക്കാവുന്നതാണ്. ഇന്ന് ഉച്ച കഴിഞ്ഞാണ് രണ്ടു സെമി ഫൈനല്‍ മത്സരങ്ങളും അരങ്ങേറുക.
അതോടൊപ്പം തന്നെ വനിത ബോക്സിങ്ങില്‍ സെമിയില്‍ കടന്നുറപ്പിച്ച മെഡലിെന്റ തിളക്കം വര്‍ധിപ്പിക്കാന്‍ ഇന്ത്യയുടെ ലവ്ലീന ബോര്ഗോഹെയ്ന് ബുധനാഴ്ച റിങ്ങിൽ ഇറങ്ങുന്നുണ്ട്. 69 കി. വിഭാഗം ഫൈനലില്‍ കരുത്തയായ എതിരാളിയെയാണ് അസംകാരിക്ക് നേരിടേണ്ടത്, നിലവിലെ ലോകചാമ്ബ്യന്‍ തുര്‍ക്കിയുടെ ബുസെനസ് സുര്മനെലിയാണ് എതിരാളി.
\
https://www.facebook.com/Malayalivartha