ടോക്യോ ഒളിമ്പിക്സ്; പുരുഷന്മാരുടെ 200 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കി കനേഡിയന്‍ താരം ആന്ദ്രേ ഡി ഗ്രാസ്
ഒളിമ്ബിക്സില്‍ പുരുഷന്മാരുടെ 200 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കി കനേഡിയന്‍ താരം ആന്ദ്രേ ഡി ഗ്രാസ്. 19.62 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് നേട്ടം സ്വന്തമാക്കിയത്.അമേരിക്കയുടെ കെന്നി ബെനാറെക്ക് (19.68) വെള്ളിയും അമേരിക്കയുടെ തന്നെ നോഹ ലൈലെസ് (19.74) വെങ്കലവും നേടി.100 മീറ്ററില്‍ അപ്രതീക്ഷിതമായ തിരിച്ചടി നേടി വെങ്കല മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും 200 മീറ്ററില്‍ സ്വര്‍ണം നേടാന്‍ ആന്ദ്രേക്ക് കഴിഞ്ഞു. കരിയറിലെ മികച്ച സമയവുമാണ് ഫൈനലില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha