ടോക്യോ ഒളിമ്പിക്സ്; പുരുഷന്മാരുടെ 86 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ദീപക് പൂനിയ സെമിയില്‍ പരാജയപ്പെട്ടു
ഒളിമ്ബിക്സില്‍ പുരുഷന്മാരുടെ 86 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ദീപക് പൂനിയ സെമിയില്‍ തോറ്റു. അമേരിക്കയുടെ ഡേവിഡ് ടെയ്ലറിനോട് 10-0ത്തിനാണ് ദീപക് പരാജയപ്പെട്ടത്. പൂനിയ നന്നേ നിറം മങ്ങിയ മത്സരത്തില്‍ ടെയ്ലര്‍ക്ക് അധികം വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല.
ബുധനാഴ്ച ഇന്ത്യയുടെ രവികുമാര്‍ ദാഹിയ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ച് മെഡല്‍ ഉറപ്പിച്ചിരുന്നു. കസാഖ്സ്ഥാന്റെ നൂരിസലാം സനയേവിനെ സെമിയില്‍ മലര്‍ത്തിയടിച്ചാണ് രവികുമാര്‍ ദാഹിയ കലാശക്കളിക്ക് യോഗ്യത നേടിയത്. വ്യാഴാഴ്ചയാണ് ഫൈനല്‍. സുശീല്‍കുമാറിന് (2012) ശേഷം ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് രവികുമാര്‍.
https://www.facebook.com/Malayalivartha