ജാവലിന്‍ ത്രോയുടെ ഫൈനലിന് യോഗ്യത നേടി ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്രാ
ഒളിമ്പിക്സിന്റെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്രാ ജാവലിന്‍ ത്രോയുടെ ഫൈനലി ന് യോഗ്യത നേടി. ഗ്രൂപ്പ് എ യോഗ്യതാ മത്സരത്തില്‍ ജര്‍മ്മനിയുടെ കരുത്തനായ ജോഹന്നാസ് വെറ്ററെ രണ്ടാം സ്ഥാനത്തേക്ക് പിന്ത്ള്ളിയാണ് നീരജ് ചോപ്ര ഫൈനലിന് യോഗ്യത നേടിയത്. 86. 65 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ നീരജ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരനായി. 83.50 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്.
രണ്ടാം സ്ഥാനം നേടിയ വെറ്ററും (ദൂരം 85.64 മീറ്റര്‍) ഫൈനലിന് യോഗ്യത നേടി. ശനിയാഴ്ചയാണ് ഫൈനല്‍. നിലവില്‍ ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോഡുകാരനാണ് നീരജ്.
മാര്‍ച്ചില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ 88.07 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് ദേശീയ റെക്കോഡ് സ്ഥാപിച്ചത്. ഈ പ്രകടനം ആവര്‍ത്തിച്ചാല്‍ നീരജ് ചോപ്രയ്ക്ക് ഒളിമ്ബിക്സ് മെഡല്‍ നേടാനായേക്കും.
മറ്റൊരു ഇന്ത്യന്‍ താരമായ ശിവപാല്‍ സിങ്ങിന് ഫൈനലിന് യോഗ്യത നേടാനായില്ല. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ മത്സരിച്ച ശിവപാല്‍ സിങ് പന്ത്രണ്ടാം സ്ഥാനമാണ് നേടിയത്. ആദ്യ ശ്രമത്തില്‍ 76.40 മീറ്റര്‍ എറിഞ്ഞ ശിവപാല്‍ സിങ് രണ്ടാം ശ്രമത്തില്‍ 74.80 മീറ്ററും മൂന്നാം ശ്രമത്തില്‍ 74.81 മീറ്ററുമാണ് എറിഞ്ഞത്.
https://www.facebook.com/Malayalivartha