ടോക്യോ ഒളിമ്പിക്സ്; ഗുസ്തിയില്‍ ബജ്രംഗ് പൂനിയക്ക് തോല്‍വി; നാളെ വെങ്കല പോരാട്ടം
ഒളിമ്ബിക്സ് 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്രംഗ് പൂനിയക്ക് തോല്‍വി. സെമി ഫൈനല്‍ മത്സരത്തില്‍ 12-5ന് അസര്‍ബൈജാന്റെ ഹാജി അലിവെയാണ് ഇന്ത്യന്‍ താരത്തെ പരാജയപ്പെടുത്തിയത്. സീഡിംഗില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബജ്രംഗ് പൂനിയ കനത്ത പരാജയമാണ് സെമിയില്‍ ഏറ്റുവാങ്ങിയത്. ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്ബോള്‍ ബജ്രംഗ് പൂനിയ 1-4 പിന്നിലായിരുന്നു.
റിയോ ഒളിമ്ബിക്സിലെ മെഡല്‍ ജേതാവാണ് ഹാജി അലിവെ. കൂടാതെ, മൂന്ന് തവണ ലോക ചാമ്ബ്യന്‍ഷിപ്പും നേടിയിട്ടുണ്ട്. ക്വാര്‍ട്ടറില്‍ ഇറാന്റെ മൊര്‍ട്ടേസ ഗാസിയെയാണ് പരാജയപ്പെടുത്തിയാണ് പൂനിയ സെമി ഫൈനലില്‍ കടന്നത്. അവസാന നിമിഷം വരെ പിന്നില്‍ നിന്ന ശേഷം തകര്‍പ്പന്‍ തിരിച്ചുവരവിലൂടെയാണ് പുനിയ സെമി ഉറപ്പിച്ചത്.
നേരത്തെ, ഗുസ്തിയില്‍ 86 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ ദീപക് പുനിയക്ക് തോല്‍വി. സാന്‍ മരിനോയുടെ മൈലെസ് നാസെം അമിനാണ് ഇന്ത്യന്‍ താരത്തെ പരാജയപ്പെടുത്തിയത്. 4-2 എന്ന സ്കോറിനായിരുന്നു ദീപക്കിന്റെ തോല്‍വി.
https://www.facebook.com/Malayalivartha