'കഴിഞ്ഞ അഞ്ച് ആറുകൊല്ലത്തോളം ചീന്തിയ വിയര്‍പ്പ് ഈ രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമാണ്'; വനിത ഹോക്കിയില്‍ വെങ്കലത്തിന് വേണ്ടിയുള്ള മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ വനിത ടീമിനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
വനിത ഹോക്കിയില്‍ വെങ്കലത്തിന് വേണ്ടിയുള്ള മത്സരത്തില്‍ തോല്‍വിയറിഞ്ഞ ഇന്ത്യന്‍ വനിത ടീമിനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തോല്‍വിക്ക് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് ടീമിന് ആശ്വസമായി പ്രധാനമന്ത്രിയുടെ ഫോണ്‍കോള്‍ എത്തിയത്.
എല്ലാ കളിക്കാരെയും അഭിനന്ദിച്ച പ്രധാനമന്ത്രി. 'കഴിഞ്ഞ അഞ്ച് ആറുകൊല്ലത്തോളം ചീന്തിയ വിയര്‍പ്പ് ഈ രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമാണ്, എല്ലാ കളിക്കാരെയും കോച്ചിനെയും ഞാന്‍ അഭിനന്ദിക്കുന്നു'- എന്ന് പറഞ്ഞാണ് ഫോണ്‍ കോള്‍ ആരംഭിച്ചത്.
https://www.facebook.com/Malayalivartha