പി.വി.സിന്ധുവിന് ഡെന്മാര്ക്ക് ബാഡ്മിന്റണ്‍ ഓപ്പണില്‍ വിജയത്തുടക്കം
ഒളിമ്ബിക് മെഡല്‍ ജേതാവായ പി.വി.സിന്ധുവിന് ഡെന്മാര്ക്ക് ബാഡ്മിന്റണ്‍ ഓപ്പണില്‍ വിജയത്തുടക്കം. നിലവിലെ ലോക ചാമ്ബ്യനായ സിന്ധു ആദ്യ റൗണ്ടില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തുര്‍ക്കിയുടെ നെസ്ലിഹാന് വൈജിറ്റിനെ തോല്‍പ്പിച്ചു. സ്കോര്‍: 21-12, 21-10. മത്സരം മുപ്പത് മിനിറ്റ് നീണ്ടു.
പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടില്‍ വിജയം നേടി. മുന്‍ ചാമ്ബ്യനായ ശ്രീകാന്ത് ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ തന്നെ ബി സായ് പ്രണീതിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 21-14, 21-11. മത്സരം മുപ്പത് മിനിറ്റ് നീണ്ടു.
ലോക ഇരുപത്തിയെട്ടാം റാങ്കുകാരനായ സമീര്‍ വര്‍മ്മ ആദ്യ മത്സരത്തില്‍ തായ്ലന്‍ഡിന്റെ ലോക ഇരുപത്തിയൊന്നാം റാങ്കുകാരനായ വിറ്റിഡ്സമിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി. നാല്‍പ്പത്തിരണ്ട് മിനിറ്റ് നീണ്ട മത്സരത്തില്‍ 21-17, 21-14 എന്ന സ്കോറിനാണ് സമീര്‍ വിജയിച്ചത്. പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ മനു അത്രി - ബി സുമീത് റെഡ്ഡി സഖ്യം ആദ്യ റൗണ്ടില്‍ മലേഷ്യയുടെ ഗോ ഫീ - നര് ഇസുമുദ്ദീന് ടീമി
https://www.facebook.com/Malayalivartha