ട്വന്റി-20 ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും ഓള്‍റൗണ്ടര്‍ സാക്കിബ് അല്‍ ഹസനെ ബംഗ്ലാദേശ് ഒഴിവാക്കി
ട്വന്റി-20 ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും ഓള്‍റൗണ്ടര്‍ സാക്കിബ് അല്‍ ഹസനെ ബംഗ്ലാദേശ് ഒഴിവാക്കി. തുടയിലെ പേശികള്‍ക്ക് ഏറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.
വെള്ളിയാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന മത്സരത്തിനിടെയാണ് പരിക്കേറ്റത്. സെമിഫൈനല്‍ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ച ബംഗ്ലാദേശിന് രണ്ടു മത്സരങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്.
സൂപ്പര്‍ 12-ല്‍ ഒരു ജയം പോലും നേടാന്‍ കഴിയാതെ ഗ്രൂപ്പ് ഒന്നില്‍ അവസാന സ്ഥാനത്താണ് ബംഗ്ലാദേശ്. നവംബര്‍ രണ്ടിന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയും നാലിന് ഓസ്ട്രേലിയയ്ക്കെതിരേയുമാണ് ബംഗ്ലാദേശിന് ഇനി മത്സരങ്ങള്‍ ശേഷിക്കുന്നത്.
"
https://www.facebook.com/Malayalivartha