കെ.എം. ബീനാമോളിനും അഞ്ജു ബോബി ജോര്‍ജിനും ശേഷം ഖേല്‍രത്ന അവാര്‍ഡ് നേടുന്ന മലയാളിയായി ശ്രീജേഷ്.... ടോക്കിയോ ഒളിംപിക്സ് ഹോക്കിയില്‍ വെങ്കലം നേടിയ മലയാളി ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷ്, അത്ലറ്റിക്സിലെ സ്വര്‍ണ ജേതാവ് നീരജ് ചോപ്ര എന്നിവരുള്‍പ്പെടെ 12 പേര് അവാര്‍ഡിനര്‍ഹര്‍
കെ.എം. ബീനാമോളിനും അഞ്ജു ബോബി ജോര്‍ജിനും ശേഷം ഖേല്‍രത്ന അവാര്‍ഡ് നേടുന്ന മലയാളിയായി ശ്രീജേഷ്.... ടോക്കിയോ ഒളിംപിക്സ് ഹോക്കിയില്‍ വെങ്കലം നേടിയ മലയാളി ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷ്, അത്ലറ്റിക്സിലെ സ്വര്‍ണ ജേതാവ് നീരജ് ചോപ്ര എന്നിവരുള്‍പ്പെടെ 12 പേര് അവാര്‍ഡിനര്‍ഹര്‍.
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന പുരസ്കാരം പ്രഖ്യാപിച്ചു.
പാരലിമ്പ്യന്മാരായ അവാനി ലേഖര, സുമിത് അന്റില്‍, പ്രമോദ് ഭഗത്, കൃഷ്ണ നഗര്‍, മനീഷ് നര്‍വാള്‍, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, ഹോക്കി താരം മന്‍പ്രീത് സിംഗ് എന്നിവരും അവാര്‍ഡ് ജേതാക്കളായി. പുരസ്കാരം ഈ മാസം സമ്മാനിക്കും.
35 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ്. ഒളിമ്പിക്സില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ച ഇന്ത്യന്‍ വനിതാ പുരുഷ ഹോക്കി താരങ്ങള്‍ക്കും അര്‍ജുന അവാര്‍ഡ് ലഭിച്ചു.
"
https://www.facebook.com/Malayalivartha