ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ പതിപ്പിന് നാളെ ഗോവയില്‍ തുടക്കമാവും... 11 ടീമുകള്‍ ലീഗ് അടിസ്ഥാനത്തില്‍ മാറ്റുരക്കുന്ന ഐ.എസ്.എല്‍ ഗോവയിലെ മൂന്നു വേദികളിലായാണ് അരങ്ങേറുക
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ പതിപ്പിന് നാളെ ഗോവയില്‍ തുടക്കമാവും. 11 ടീമുകള്‍ ലീഗ് അടിസ്ഥാനത്തില്‍ മാറ്റുരക്കുന്ന ഐ.എസ്.എല്‍ ഗോവയിലെ മൂന്നു വേദികളിലായാണ് അരങ്ങേറുക.
ഫറ്റോര്‍ഡയിലെ പി.ജെ.എന്‍ സ്റ്റേഡിയം, ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയം, വാസ്കോഡ ഗാമയിലെ തിലക് മൈതാന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെ മോഹന്‍ ബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം.
വെള്ളിയാഴ്ച വൈകീട്ട് 7.30നാണ് കിക്കോഫ്. എട്ടാം സീസണിലെ ആദ്യ 10 റൗണ്ട് മത്സരങ്ങളുടെ ഫിക്സ്ചറാണ് നിലവില്‍ പ്രഖ്യാപിച്ചത്.
നിലവിലെ ജേതാക്കളായ മുംബൈ സിറ്റി, മൂന്നു വട്ടം ചാമ്പ്യന്മാരായ എ.ടി.കെ മോഹന്‍ ബഗാന്, രണ്ടു തവണ കിരീടം നേടിയിട്ടുള്ള ചെന്നൈയിന് എഫ്.സി, ഒരു തവണ കപ്പടിച്ചിട്ടുള്ള ബംഗളൂരു എഫ്.സി, കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ്, എഫ്.സി ഗോവ, ഈസ്റ്റ് ബംഗാള്‍, ഹൈദരാബാദ് എഫ്.സി, ജാംഷഡ്പുര്‍ എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, ഒഡിഷ എഫ്.സി എന്നിവയാണ് ടീമുകള്‍.
"
https://www.facebook.com/Malayalivartha