Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....


ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...

ഫാരിസ് അബൂബക്കർ എന്ന പിണറായിയുടെ വിശ്വസ്തൻ വെറുക്കപ്പെട്ടവനായതെങ്ങനെ ? കേരളം 'ഭരിക്കുന്ന' വ്യവസായി ഫാരിസ് അബൂബക്കർ ആരാണ്...?

21 MARCH 2023 02:13 PM IST
മലയാളി വാര്‍ത്ത

More Stories...

നിസഹായനായി യച്ചൂരി കേരള കാര്യങ്ങളിൽ ആശങ്ക...പിണറായിയെ ചൊല്ലി തലകുനിച്ച് ദേശീയ സി പി എം

ഗവർണറും മുഖ്യമന്ത്രിയും വെടിവയ്പ്പ് തുടങ്ങി : തുടങ്ങാൻ കേന്ദ്ര നിർദ്ദേശം :ലക്ഷ്യം 2024 : വിടമാട്ടെ സഖാവെ..!

നശിച്ചത് 1302 കോടിയുടെ തെളിവുകൾ; ഭരണം നടത്തുന്നത് കൊള്ളസംഘം;അഗ്നിബാധ : ദ റിയൽ പിണറായി സ്റ്റോറി!

പിണറായി നമ്മളെ ശെര്യാക്കുന്നു... പരസ്യം 150 കോടി, തള്ളിന് 80 ലക്ഷം..കേസുകള്‍+ജുഡി.കമ്മിഷന്‍ 30 കോടി..019 മുതല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇപ്പോഴത് പാരമ്യത്തിലെത്തിയിരിക്കുകയാണ്... ഇതിനിടെ ചെലവ് ചുരുക്കി മുന്നോട്ട് പോകേണ്ടതിന് പകരം കടമെടുത്ത് വരെ രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പൊടിപൊടിക്കുന്നു..!

സഖാക്കൾക്ക് പിടി വീഴും...ബ്രഹ്മപുരം മോഷണത്തിൽ കേന്ദ്രാന്വേഷണം..ചെല്ലപ്പൻ പിള്ളക്കെതിരെ ജർമ്മൻപൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയതോടെയാണ് ബ്രഹ്മപുരത്തിൽ കേന്ദ്രാന്വേഷണം വരുന്നത്..

 

വെറുക്കപ്പെട്ടവൻ, അമൂൽബേബി, ആറാട്ടുമുണ്ടൻ... വി എസ് അച്യുതാനന്ദൻ എന്ന കേരള രാഷ്ട്രീയത്തിലെ അതികായന്റെ പല തഗ്ഗ് ഡയലോഗുകളും കാലം എത്രകഴിഞ്ഞാലും മലയാളി മറക്കാൻ ഇടയില്ല. 2007ൽ ഒരു വാർത്താ സമ്മേളനത്തിലാണ്, അന്ന് മുഖ്യമന്ത്രിയായിരുന്നു വി എസ് , ഫാരീസ് അബൂബക്കർ എന്ന കോഴിക്കോട്ടുകാരനായ യുവ വ്യവസായിയെ വെറുക്കപ്പെട്ടവൻ എന്ന് വിശേഷിപ്പിച്ചത്. അതേതുടർന്ന് സിപിഎമ്മിലും, മാധ്യമലോകത്തും വിവാദപ്പെരുമഴയാണ് ഉണ്ടായത്. പക്ഷേ അടുത്തകാലത്തായി ഇദ്ദേഹത്തെക്കുറിച്ച് വാർത്തകൾ ഉണ്ടാവാറില്ലായിരുന്നു. ഇടക്ക് ഇന്ത്യൻ പൗരത്വം തന്നെ ഉപേക്ഷിച്ച് വിദേശത്തേക്ക് പോയന്നും ഫാരിസിനെക്കുറിച്ച് കേട്ടിരുന്നു.

 

 

 

 

 

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും പ്രിയപ്പെട്ടവനാണ് ഫാരിസ് അബൂബക്കർ എന്ന വിവാദ വ്യവസായി..പക്ഷെ ഇപ്പോൾ ഫാരീസ് അബൂബക്കറിന്റെ വീട്ടിലും ഓഫീസുകളിലും ഇൻകം ടാക്‌സ് പരിശോധന തകൃതിയായി നടക്കുകയാണ് .. 70 കേന്ദ്രങ്ങളിലാണ് ഒരേസമയം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. കൊച്ചി, കൊയിലാണ്ടി, ഡല്‍ഹി, ചെന്നൈ, മുംബൈ ഓഫീസുകളിലാണ് പരിശോധന. ആദായ നികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പരിശോധന നടത്തുന്നത്. റിയല്‍ എസ്റ്റേറ്റ് സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നതെന്നാണ് വിവരം. ആദായ നികുതി വകുപ്പ് ചെന്നൈ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. രാഷ്ട്രീയമായി ഫാരീസിനെ സഹായിക്കുന്നവരിലേക്കും അന്വേഷണം എത്തുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. രഷ്ട്രീയ ബന്ധങ്ങൾ, റിയൽ എസ്റ്റേറ്റ്- കള്ളപ്പണ ഇടപാടുകൾ എന്നീ ഘടകങ്ങളിലാണ് ഫാരിസ് അബൂബക്കറിനെ അന്വേഷണ വിധേയമാക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന.

 

 

 

 

പിണറായിയുടെ കള്ളപ്പണ ഇടപാടുകളിലെ ,സാമ്പത്തിക സ്രോതസ്സുകളിലെ പ്രധാനകണ്ണിയാണ് ഫാരിസ് എന്നാണു പിന്നാമ്പുറ സംസാരം ... ഏതായാലും ഫാരിസിനെ രക്ഷിക്കാൻ പിണറായിക്ക് പറ്റിയില്ല എന്നതും സത്യം ..ചെറിയ മൽസ്യത്തിനെ കൊടുത്ത് വമ്പൻ സ്രാവിനെ വലയിലാക്കുക എന്ന തന്ത്രമാണ് കേന്ദ്രം പയറ്റുന്നത് എന്ന് വേണം കരുതാൻ .. ഫാരിസ് വലയിലായാൽ ഒരു പക്ഷെ പിണറായി സർക്കാരിന്റെ അടിവേര് ഇളകാനും മതി ..

 

 

 

 

 

 

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രികരിച്ച് സ്വർണ്ണക്കടത്ത് കേസ് ഉണ്ടായപ്പോൾ കള്ളക്കടത്തിൽ ബന്ധമുണ്ടെന്ന് പിസി ജോർജ് ആരോപിച്ച വിവാദ വ്യവസായി കൂടിയാണ് ഫാരിസ് അബുബക്കർ.കഴിഞ്ഞ ഡിസംബറിൽ പയ്യോളിയിലെ പാർട്ടി പരിപാടിക്കെത്തിയ പിണറായി അരമണിക്കൂറോളം പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെ ഓടിയെത്തിയത് ഹാരിസ് അബൂബക്കറിന്റെ വീട്ടിലായിരുന്നു .. ഹാരിസിന്റെ പിതാവ് മമത് അബൂബക്കർ ഡിസംബർ 13നാണ് അന്തരിച്ചത്. മരണത്തിൽ അനുശോചനം അറിയിക്കാൻ എത്തിയതാണ് എന്നാണു പറഞ്ഞത് ..പക്ഷെ പാർട്ടി യോഗത്തിൽ കഷ്ടി അറ മണിക്കൂറ് മാത്രം സംബന്ധിച്ച പിണറായി ഫാരിസ് ന്റെ വീട്ടിൽ ചെലവഴിച്ചത് മൂന്നു മണിക്കൂർ ആണ്

 

 

 

 

പാരിസ് അബൂബക്കറെന്ന റിയൽ എസ്റ്റേറ്റ് മാഫിയക്കാരനെ ചേർത്തു പിടിച്ച് പിണറായി വിജയനും ഒപ്പം പാർട്ടി ചാനലായ കൈരളിയും ചെയ്തതൊന്നും അത്ര പെട്ടെന്ന് മറക്കാൻ മലയാളിയ്ക്ക് കഴിയുമെന്ന് തോന്നുന്നില്ല . മുഖ്യമന്ത്രിയുടെ മരുമകൻ മന്ത്രിയെക്കുറിച്ച് മാനേജ്മെന്റ് ക്വാട്ട യിലെത്തിയ മന്ത്രിയെന്ന് പ്രതിപക്ഷം പറഞ്ഞെങ്കിൽ അതിനു പിന്നിലും ഫാരിസെന്ന വിവാദ വ്യവസായി തന്നെയാണ്. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും പ്രിയപ്പെട്ടവൻ ഫാരിസ് അബൂബക്കറിനെ പിഴുതെറിയാൻ ഇറങ്ങിയിരിക്കുന്നു കേന്ദ്രം

 

 

 

 

 

ആദായനികുതി വകുപ്പ് പരിശോധന നടത്തുമ്പോൾ ഫാരീസ് സ്ഥലത്തില്ല. ലണ്ടനിലാണ് ഇപ്പോൾ ഫാരീസ് ഉള്ളത്. ധാർഷ്ട്യക്കാരനും പിടിവാശിക്കാരനുമായ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് അമേരിക്കയിലുള്ള വിവാദ വ്യവസായിയും റിയൽ എസ്റ്റേറ്റ് രാജാവുമായ ഫാരിസ് അബൂബക്കറാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല എന്നാണു പൊതുവെ ഉള്ള അഭിപ്രായം .. . പിണറായിയുടെ അനധികൃത നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത് ഫാരീസ് അബൂബക്കറാണ്. മുഖ്യമന്ത്രിക്കെതിരേ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് പരാതി നൽകുമെന്നു പി സി ജോർജ്ജ് അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്‌ച്ച ഇഡിക്ക് മുമ്പാകെ എത്തിയ പി സി ജോർജ്ജ തെളിവുകൾ കൈമാറുകയും ചെയ്തു.

 

 

 

 

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. പിണറായിയുടെ സാമ്പത്തിക ഇടപാടുകൾ നടക്കുന്നത് വീണാ വിജയന്റെ കമ്പനി വഴിയെന്ന് സംശയിക്കുന്നതായുമായിരുന്നു ജോർജ്ജ് ഉന്നയിച്ച ആരോപണം. 2012 മുതൽ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയത്തേയും നീക്കങ്ങളെയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണ്. 2016 ഇത് ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കിൽ ഇപ്പോളത് അമേരിക്ക കേന്ദ്രീകരിച്ചാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും അമേരിക്കൻ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നും ജോർജ്ജ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

 

 

 

 

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത നന്തിയിലെ ഒരു ബിസിനസ് കുടുംബത്തിലാണ് ഫാരിസ് ജനിക്കുന്നത്. ബാപ്പ മുണ്ടയിൽ അബൂബക്കർ, ഉമ്മ മറയക്കാരത്ത് സോഫീയ്യാ. പൊയിൽക്കാവ് ഹൈസ്‌കൂളിൽ നിന്നും, കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നുമായിരുന്നു വിദ്യാഭ്യാസം. ബിരുദമെടുത്ത ശേഷം ചെന്നൈയിൽ ചെറിയ രീതിയിൽ തുകൽ ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിലേർപ്പെട്ടിരുന്ന പിതാവിനെ സഹായിച്ചാണ്, ഫാരിസ് ബിസിസസ് തുടങ്ങുന്നത്. പക്ഷേ എങ്ങനെ ആണെന്ന് അറിയില്ല, കണ്ണടച്ചു തുറക്കുന്നതിന് മുമ്പേ കയറ്റുമതി ബിസിനസിലൂടെ അദ്ദേഹം സമ്പന്നനായി. വെറും 27-28 വയസ്സ് ആയപ്പോഴേക്കും അദ്ദേഹം കോടീശ്വരനായി.

 

 

 

പക്ഷേ ഇതൊന്നും ഒരു തട്ടിപ്പിലുടെയും വെട്ടിപ്പിലൂടെയും ഉണ്ടാക്കിതല്ലെന്നും നിയമനാനുസൃതമായി ബിസിനസ് ചെയ്്ത് സ്വരൂപിച്ചതാണെന്നുമാണ് ഫാരിസിന്റെ വാദം. പക്ഷേ അദ്ദേഹത്തിന്റെ കയറ്റുമതി എന്തായിരുന്നു, റിയൽ എസ്റ്റേറിലെ പങ്കാളികൾ ആരൊക്കെയാണ് എന്നൊന്നും ഇന്നും അധികപേർക്കും അറിയില്ല. അന്നും ഇന്നും ഫാരിസ് മാധ്യമങ്ങൾക്ക് പിടികൊടുക്കാത്ത മാധ്യമ പ്രവർത്തകനാണ്

 

 

 

 

ദീപിക ദിനപത്രത്തിന്റെ മുൻ ഉടമസ്ഥനാണു , നിലവിൽ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിസിനസ്സുകാരനുമാണ് എം.എ. ഫാരിസ് എന്ന ഫാരിസ് അബൂബക്കർ. രാജ്യത്തുടനീളം റിയൽ എസ്റ്റേറ്റ് ബിസനസുകളും കള്ളപ്പണ ഇടപാടുകളുമുള്ളതായാണ് അന്വേ,ണ ഏജൻസികൾ വെളിപ്പെടുത്തുന്നത്. മുൻപ് നഷ്ടത്തിലായ ദീപിക ദിനപത്രത്തിന് ഫാരിസ് സംഭാവന നൽകുകയും പിന്നീട് അത് പത്രവ്യവസായി എന്ന നിലയിൽ ഏറ്റെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദീപികയിലെ പത്രപ്രവർത്തകർ ഉൾപ്പെടെ ഇരുന്നൂറോളം ജീവനക്കാരെ സ്വയം വിരമിക്കൽ പദ്ധതിയുടെ മറവിൽ നിർബന്ധിതമായി പുറത്താക്കിയത്വി ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

 

 

അന്ന് ദീപകയിൽ ഫാരിസിന്റെ വലം കൈയായിരുന്നതും മറ്റൊരു വിവാദ വ്യക്തിത്വമായിരുന്നു. പീന്നീട് 16 കാരിയെ പീഡിപ്പിച്ചു ഗർഭിണായാക്കിയ ശേഷം പ്രസവം നടന്നപ്പോൾ അതു പെൺകുട്ടിയുടെ പിതാവിന്റെ പുറത്ത് ചാർത്തിയ വിവാദ വൈദികൻ റോബിൻ വടക്കുംചേരിയായിരുന്നു അത്. ഫാരിസ് ദീപികയുടെ ചെയർമാൻ ആയപ്പോൾ എംഡിയായി പ്രവർത്തിച്ചത് ഫാ റോബിൻ വടക്കുംചേരിയാണ്. ഒരു പ്രൊഡക്ഷൻ മാനേജരായി കയറിയ ഈ വൈദികൻ ഫാരിസിന്റെ സ്വന്തക്കാരനായി മാറി ദീപികയുടെ എംഡി വരെയായി.

 

 

 

ഒരു ഫുട്‌ബോൾ കളിയുടെ പേരിലാണ് ഈ വ്യവസായി കേരളം എമ്പാടും അറിയപ്പെടുന്നത്. അതായിരുന്നു 2007ൽ കണ്ണൂരിൽ നടന്ന നായനാർ സ്മാരക ഫുട്‌ബോൾ മേള. ഇത് വിജയ് മല്യയുടെ കിങ് ഫിഷർ സ്‌പോൺസർ ചെയ്തതും വലിയ വാർത്തയായിരുന്നു. ഇതിന് 60 ലക്ഷം രൂപ സ്‌പോൺസർഷിപ്പ് വെളിപ്പെടുത്താതെ നൽകിയത് ഫാരിസ് ആണെന്നാണ് ആരോപണം ഉയർന്നത്. സിപിഎമ്മിൽ വി എസ്- പിണറായി വിഭാഗീയത കത്തി നിൽക്കുന്ന കാലം ആയിരുന്നു അത് .

ഇപി ജയരാജനും പിണറായിക്കുമെതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കി ഈ സംഭവം വി എസ് പക്ഷവും മാധ്യമങ്ങളും കുത്തിപ്പൊക്കി. അന്ന് വിഎസിന്റെ സ്വന്തം പത്രം എന്ന് പേരുണ്ടായിരുന്ന മാതൃഭൂമി ആയിരുന്നു ആക്രമണത്തിൽ മുന്നിൽ നിന്നത്. പക്ഷേ ഇതിനുള്ള മറുപടികൾ ഒക്കെ വന്നുകൊണ്ടിരുന്നത് ദീപികയിൽ ആയിരുന്നു. അപ്പോഴാണ് ദീപിക ഫാരിസ് വാങ്ങിയതിന്റെ കഥകൾ പുറത്തുവരുന്നത്.

 

 

 

തിരുവനന്തപുരം പ്രസ് ക്ലബ് 2007 ൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു, അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഫാരിസ് അബൂബക്കറെ വെറുക്കപ്പെട്ടവനെന്ന് ആദ്യമായി വിശേഷിപ്പിച്ചത്. ജീർണ്ണതയുടെ അഴുക്കുപുരണ്ട കറൻസി പാർട്ടിക്ക് വേണ്ടെന്ന് പറയുന്നതിനിടെയാണ് വി എസ് അച്യുതാനന്ദൻ ഫാരിസിന്റെ കാര്യം പരാമർശിച്ചത്. വെറുക്കപ്പെട്ടവന്റെ പണം പാർട്ടിക്ക് വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാർട്ടിയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഏറെ കോളിളക്കമുണ്ടാക്കിയ പ്രസ്താവനയായിരുന്നു അത്. ഫാരിസിന്റെ മൂന്നു കമ്പനികളിൽനിന്ന് 50 ലക്ഷം അമേരിക്കൻ ഡോളർ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സിംഗപ്പൂരിലെ നാഷണൽ കിഡ്‌നി ഫൗണ്ടേഷൻ നൽകിയ കേസിൽ അദ്ദേഹത്തിന് സിംഗപ്പൂർ കോടതി സമ്മൻസ് അയച്ചു, എന്ന വാർത്തയും കേരളത്തിൽ ചർച്ചയായി. അതും കുത്തിപ്പൊക്കിയത് വി എസ് പക്ഷം തന്നെയായിരുന്നു.

 

 

 

പക്ഷേ വി എസ് പോലും പ്രതീക്ഷിക്കാത്ത സംഭവമാണ് പിന്നീട് ഉണ്ടായത്. പാർട്ടിയും പാർട്ടി ചാനലായ കൈരളിയും പൂർണ്ണമായും ഫാരിസിന് ഒപ്പം നിന്നു. കൈരളി ടീവിയിൽ ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖത്തിൽ അതിഗുരുതരമായ ആരോപണങ്ങളാണ് വിഎസിനെതിരെ ഫാരിസ് ഉന്നയിച്ചത്. ഫാരിസിനു പിന്നാലെ വിഎസിന്റെ അഭിമുഖം പ്രതീക്ഷിച്ചെങ്കിലും കൈരളി സംപ്രേഷണം ചെയ്തില്ല. ഇത് വിഎസിന് തന്റെ രാഷ്ട്രീയ ജീവത്തിലെ വലിയ വിഷമം ആയിരുന്നുവെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ഇന്നും പറയുന്നു.

ഫാരിസിന്റെ മൂന്നു കമ്പനികളിൽനിന്ന്, 50 ലക്ഷം അമേരിക്കൻ ഡോളർ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സിംഗപ്പൂരിലെ നാഷണൽ കിഡ്‌നി ഫൗണ്ടേഷൻ നൽകിയ കേസിൽ , സിംഗപ്പൂർ കോടതി സമ്മൻസ് അയച്ചു എന്ന വാർത്തയും ഏറെ വിവാദമായിരുന്നു

ഫാരീസ് അബൂബക്കറിന്റെ വീട്ടിലും ഓഫീസുകളിലും ഇൻകം ടാക്സ് പരിശോധനയിൽ എന്താകും പുറത്തു വരികയെന്നതാണ് നിർണ്ണായകം. ഫാരിസിന്റെ അമ്പതോളം കമ്പനിയുടെ ഇടപാടുകളാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നതെന്നാണ് റിപ്പോർട്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (1 minute ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (4 minutes ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (7 minutes ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (10 minutes ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (21 minutes ago)

എന്തൊരു നാണക്കേട്...  (27 minutes ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (36 minutes ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (42 minutes ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (53 minutes ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (1 hour ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (3 hours ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (3 hours ago)

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...  (3 hours ago)

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക്...കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാക  (3 hours ago)

പുതിയ വാദവുമായി ഗവേഷകർ  (3 hours ago)

Malayali Vartha Recommends