Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ


ഉഭയകക്ഷി വ്യാപാര കരാർ‍.... അന്തിമഘട്ട ചർച്ചകൾക്കായി യു.എസ് പ്രതിനിധിസംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും


കൊല്ലത്ത് വൻ തീപിടുത്തം.... കുരീപ്പുഴയിൽ ബോട്ടുകളിൽ തീപിടുത്തം.... ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.... പത്തിലധികം ബോട്ടുകൾ കത്തി നശിച്ചു.. ഭക്ഷണം പാകം ചെയ്യുമ്പോൾ തീ പടർന്നുവെന്ന് സംശയം, കായലിൽ നിന്ന് മോട്ടോർ വച്ച് തീയണയ്ക്കാൻ ശ്രമം‌, തീ പിടിച്ചത് കായലിൽ നങ്കുരമിട്ടിരുന്ന ബോട്ടുകൾക്ക് ... കരയ്ക്കടുത്തുള്ള ബോട്ടുകളിലെ തീയണച്ചു....

ഒളിംപിക്സ് ഷൂട്ടിംഗിൽ സ്വർണം നേടിയത് ഇറാനിയന്‍ ഭീകരവാദി! സ്തംഭിച്ച് ഒളിംപിക്സ് വേദി... ഉന്നം വച്ചത് അമേരിക്ക തന്നെ...

31 JULY 2021 02:51 PM IST
മലയാളി വാര്‍ത്ത

ഒരു ഭീകരവാദി എങ്ങനെയാണ് അന്താരാഷ്ട്ര ഒളിമ്പിക്‌സിൽ മത്സരിക്കാൻ സാധിക്കുക? വാർത്ത ആദ്യം കാണുമ്പോഴേ തുടക്കത്തിൽ ആർക്കും മനസ്സിൽ തോന്നാവുന്നതാണ്.

എന്നാൽ അത്തരത്തിൽ ലോകത്തെ തന്നെ ഞെട്ടിച്ച ഒരു സംഭവം ടോക്കിയോ ഒളിംപിക്സിൽ നടന്നിരിക്കുകയാണ്. ഏറെ ഞെട്ടലോടെയാണ് മാധ്യമങ്ങളിൽ നിന്നും ഈയൊരു വാർത്ത വായിച്ചതും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പത്ത് മീറ്റർ എയർ പിസ്റ്റൾ മത്സരത്തിലാണ് ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറി ​ഗാർഡ് കോർപ്സ് (IRGC) അം​ഗത്തിന് മത്സരിക്കാൻ അനുമതി നൽകി എന്ന പേരിൽ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിക്കെതിരെ പ്രതിഷേധം കനപ്പിക്കുന്നത്.

ഈ ഇനത്തിൽ സ്വർണം നേടിയ ഇറാൻ താരം ജവാദ് ഫാറൂഖിക്ക് ടോക്കിയോ ഒളിമ്പിക്സിൽ മത്സരിക്കാൻ അനുമതി നൽകിയതിനെ വിമർശിച്ചു കൊണ്ടാണ് കൊറിയയുടെ ഷൂട്ടിം​ഗ് താരം ജിം​ഗ് ജോം​ഗ് ഓഹ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഒരു ഭീകരവാദി എങ്ങനെയാണ് ഒന്നാം സ്ഥാനം നേടുക. ഇത് ഏറ്റവും അസംബന്ധവും പരിഹാസ്യവുമായ കാര്യമാണെന്നുള്ള ജിം​ഗ് ജോം​ഗിന്റെ വാക്കുകളാണ് ഇപ്പോൾ ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. അദ്ദേഹം അതിൽ കടുത്ത വിമർശനങ്ങൾ തന്നെയാണ് ഉന്നയിച്ചിട്ടുള്ളത്. ഇത് ഏറെ മാധ്യമ ശ്രദ്ധ തന്നെയാണ് ഇപ്പോൾ പിടിച്ചു പറ്റിയിട്ടുള്ളത്. ഇതിനു പിന്നാലെ നിരവധി വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

2019ല്‍ അമേരിക്ക ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംഘടനയാണ് IRGC. ഫാറൂഖി വര്‍ഷങ്ങളായി IRGCയിലെ അംഗമാണെന്നും ഇറാനിലേയും ഇറാഖിലേയും ലെബനിലേയും ജനങ്ങളെ കൊന്നൊടുക്കുന്ന സംഘടനാണ് ഇതെന്നുമുളള വിമർശനങ്ങൾ ഇതിനോടകം ഉയർന്നു കേൾക്കുന്നുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ ഒളിമ്പിക്സ് കമ്മിറ്റി ഇതുവരെ പ്രസ്യമായ പ്രതികരണം അറിയിച്ചിട്ടില്ല. ആറു തവണ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയുള്ള ജിങ് ജോങ് ഓഹ് ടോക്യോയിലും മത്സരിച്ചിരുന്നു. എന്നാല്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ യോഗ്യതാ റൗണ്ട് പിന്നിടാനായില്ല. കൊറിയ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിങ് ജോങ് ഓഹിന്റെ പ്രതികരണം.

ഇറാനില്‍ സുരക്ഷാ ജീവനക്കാരനെ കൊന്നു എന്നാരോപിച്ച് തൂക്കിലേറ്റിയ ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയുടെ നീതിക്കായി പോരാടുന്ന യുണെെറ്റ‍് ഫോർ നവീദ് എന്ന കാമ്പയിൻ ​ഗ്രൂപ്പും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി എത്രയും വേഗത്തില്‍ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പരാജയപ്പെട്ടാൽ തീവ്രവാദവും മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ ഒളിമ്പിക്സ് കമ്മിറ്റിയും പങ്കാളിയാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ഫാറൂഖിക്ക് ഒളിമ്പിക്സ് മെഡൽ നൽകുന്നത് ഇറാൻ കായിക രം​ഗത്തിന് മാത്രമല്ല അന്താരാഷ്ട്ര സമൂഹത്തിനും ഒളിമ്പിക്സ് കമ്മിറ്റിക്കും മഹാവിപത്താണെന്ന് ഇവർ ആഞ്ഞടിച്ചു. 41കാരനായ ഫാറൂഖി, ഒരു തീവ്രവാദ സംഘടനയുടെ നിലവിലുളളതും ദി‌ർഘകാലവുമായ അംഗവുമാണെന്നും അവർ പ്രതികരിച്ചു.

2013 മുതല്‍ 2015 വരെ സിറിയയില്‍ നഴ്‌സായി സേവനമനുഷ്ഠിച്ച ഫാറൂഖി സ്വര്‍ണം കഴുത്തിലണിഞ്ഞപ്പോള്‍ മിലിട്ടറി സല്യൂട്ട് അടിച്ചിരുന്നു. ഇതും ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. സിറിയയില്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഒഴിഞ്ഞ ഹാളില്‍ നിന്നാണ് ഷൂട്ടിം​ഗ് പഠിച്ചതെന്നും അതിനു മുമ്പ് ഒരു പിസ്റ്റള്‍ പോലും കണ്ടിരുന്നില്ലെന്നും ഒളിമ്പിക്‌സിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ ഇറാനിയൻ താരം പറഞ്ഞിരുന്നു. ഇതും ഏറെ ദുരൂഹത വർധിപ്പിക്കുന്നതാണെന്ന ആക്ഷേപം കേട്ടിട്ടുണ്ടായിരുന്നു.

ഇറാന്റെ സൈനിക സംവിധാനത്തെ കുറിച്ച് പറയുകയാണെങ്കിൽ അത് സവിശേഷമാണ്. 1979ലെ വിപ്ലവത്തിനു ശേഷം സൃഷ്ടിച്ച ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ്, അതിൽ ഒന്നിച്ചു നിൽക്കുന്നുണ്ട്.

ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആധുനിക സായുധ സേന ഇറാനിയൻ ആർമി (ഇറാനിയൻ ഗ്രൗണ്ട് ഫോഴ്‌സ്, ഇറാനിയൻ നേവൽ ഫോഴ്‌സ്, (ഇറാനിയൻ വ്യോമസേന), ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് എന്നിവയും,

ഇറാനിയൻ സൈന്യം 2 വർഷത്തേക്ക് നിർബന്ധിതരാണെങ്കിലും സൈനിക സേവനം നിയമപരമായി വാങ്ങാൻ കഴിയും എന്നതാണ് പ്രത്യേകത. പേർഷ്യൻ ഗൾഫിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇറാനിയൻ സൈന്യം വളരെ വലുതാണ് തന്നെ പറയേണ്ടി വരും. 35 ലക്ഷത്തോളം ആളുകൾ ഇതിൽ സേവനമനുഷ്ഠിക്കുന്നു, അതിൽ 2,20,000 പേർ നിർബന്ധിതരാണ്.

ഇറാനിയൻ സൈന്യത്തെ 4 ജില്ലകളായി തിരിച്ചാണ് പ്രവർത്തിക്കുന്നത്. സ്വാതന്ത്ര്യം, ഭരണകൂടത്തിന്റെ പ്രാദേശിക സമഗ്രത, "ഇസ്ലാമിക് റിപ്പബ്ലിക്കൻ സമ്പ്രദായം" എന്നിവ സംരക്ഷിക്കുന്നതിൽ സൈന്യത്തെ സഹായിക്കുക, രാജ്യത്തിനകത്ത് അട്ടിമറിക്കുന്ന ഘടകങ്ങളെ നേരിടുക, പ്രകൃതി ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ കോർപ്സിനെ ഏൽപ്പിച്ചിരിക്കുകയാണ്. ഭരണകൂട സ്ഥാപനങ്ങൾ, മത, രാഷ്ട്രീയ വ്യക്തികൾ എന്നിവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുൾപ്പെടെയുള്ള പൊതു ക്രമത്തിന്റെ ശക്തികൾക്ക് സഹായം നൽകും.

സിറിയയിലെ യുദ്ധത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അംഗങ്ങൾ പങ്കെടുത്തതിനെക്കുറിച്ച് മാധ്യമങ്ങൾ പലതവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. SAR പ്രസിഡന്റ് ബഷർ അൽ അസദിന്റെ സൈന്യത്തിന്റെ പക്ഷത്ത്.

IRGCയുടെ നേതൃത്വത്തിൽ സൈനികവൽക്കരിക്കപ്പെട്ട സംഘടനയായ "ബാസിജും ഗാർഡ് കോർ‌പും ഉൾപ്പെടുന്നുണ്ട്. ഇവർ അണിനിരന്നാൽ ഇറാനിയൻ സൈന്യത്തിന് കുറഞ്ഞത് 11 ദശലക്ഷം സൈനികരെ നൽകാൻ ബാസിജിന് കഴിയുമെന്ന് കണക്കാക്കപ്പെടുന്നുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാഫിക്കാ ...ഷാഫിക്കാ....! നിലവിളിച്ച് ജനം..! രാഹുൽ വിഷയം ഏശിയിട്ടില്ല ഷാഫിക്ക് തലസ്ഥാനത്ത് സംഭവിച്ചത്..!  (1 hour ago)

തീർഥാടകർക്കുനേരേ പാഞ്ഞടുത്ത് കാട്ടാന...  (2 hours ago)

തിരുവനന്തപുരത്ത് നിന്നുള്ള അഞ്ച് വിമാനങ്ങൾ കൂടി റദ്ദാക്കി ഇൻഡിഗോ.  (2 hours ago)

രണ്ട് വയസുകാരിയുടെ തിരോധാനം കൊലപാതകം; അമ്മയും മൂന്നാം ഭര്‍ത്താവും പിടിയില്‍, തെളിവെടുപ്പ് ഉടൻ  (2 hours ago)

വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക്...  (2 hours ago)

മധ്യവയസ്‌കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

നടിയെ അതിക്രമിച്ച കേസ്; വിധി വരാനിരിക്കെ കൂടുതല്‍ മൊഴികൾ പുറത്ത്  (2 hours ago)

രാവിലെ അമ്മയോട് സന്തോഷത്തോടെ യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ഇരുവരുടെയും ചേതനയറ്റ ശരീരം വൈകിട്ട് എത്തിയപ്പോൾ വീട്ടുകാർക്കൊപ്പം നാടും തേങ്ങുകയായിരുന്നു  (3 hours ago)

അയ്യന്റെ പൊന്ന് കട്ടവരിൽ കള്ളക്കടത്ത് സംഘവും !! നിർണായക ഇടപെടലിൽ രമേശ് ചെന്നിത്തല  (3 hours ago)

വെരിക്കോസ് വെയിൻ പൊട്ടിയതറിയാതെ... രക്തം വാർന്നു പോയി മരണം  (3 hours ago)

മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി...  (4 hours ago)

വിധി കേൾക്കാൻ ഹാജരാകണമെന്ന് ദിലീപിനോട് പറഞ്ഞതെന്തിന്? നാളെ എന്തു സംഭവിക്കും ?  (4 hours ago)

ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിന  (4 hours ago)

രാഹുൽ ഈശ്വർ ചാവേർ..! നാക്ക് വെട്ടി..! ഇനി ഇല്ല..! ഇഞ്ചിഞ്ചായി കൊല്ലുന്നു..! ഒറ്റയ്ക്ക് പോരാടി ദീപ രാഹുൽ  (4 hours ago)

Malayali Vartha Recommends