Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ലാൻഡ് ചെയ്തതിന് പിന്നാലെ വിമാനത്തിൽ കൂറ്റൻ പാമ്പ്...! പിന്നാലെ പരിഭ്രാന്തരായി യാത്രക്കാരുടെ കൂട്ട നിലവിളി, ഒടുവിൽ സംഭവിച്ചത്

19 OCTOBER 2022 02:03 PM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ ഓടി രക്ഷപ്പെടാൻ പോലും സാധിക്കില്ലല്ലോ എന്ന ഭയം വിമാന യാത്രക്കാർക്കുണ്ട്. യാത്ര വേളയിൽ പലരും ഈ ഭയം ഉള്ളിലൊതുക്കിയാകും യാത്ര ചെയ്യുക. ആ നിമിഷം വിമാനത്തിൽ ഒരു പാമ്പ് കയറിയിട്ടുണ്ടെന്ന് അറിഞ്ഞാലോ.. അതാണ് ഇപ്പോൾ ഒരു വിമാന യാത്രക്കിടെ സംഭവിച്ചിരിക്കുന്നത്. ലാന്റിംഗിനിടെ യുണൈറ്റഡ് വിമാനത്തിലാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ ആളുകൾ പരിഭ്രാന്തരായി.

വിമാനത്തിലെ യാത്രക്കാരാണ് പാമ്പിനെ കണ്ടത്. ഫ്‌ളോറിഡയിലെ ടാംപ സിറ്റിയിൽ നിന്ന് ന്യൂജേഴ്‌സിയിലേക്കുള്ള വിമാനത്തിലാണ് അപ്രതീക്ഷിതമായി പാമ്പിനെ കണ്ടെത്ത് യാത്രക്കാരെ ഭയപ്പെടുത്തിയത്.വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെയാണ് ബിസിനസ് ക്ലാസിലെ യാത്രക്കാർ പാമ്പിനെ കണ്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടൺ ടൈംസ് റിപ്പോർട്ട് ചെയ്തു. പാമ്പിനെ കണ്ട് യാത്രക്കാർ നിലവിളിക്കുകയായിരുന്നു.

ആർക്കും പരിക്കേറ്റിട്ടില്ലെന്നും യാത്രയെ ബാധിച്ചില്ലെന്നും യുനൈറ്റഡ് വിമാന അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. പാമ്പിനെ നീക്കം ചെയ്ത ശേഷം യാത്രക്കാർ അവരുടെ ബാഗേജുകളുമായി ഇറങ്ങി. വിമാനത്തിൽ മറ്റ് ഇഴജന്തുക്കൾ ഉണ്ടോ എന്ന് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.സംഭവം ഉടൻ തന്നെ നെവാർക്ക് ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ട് ജീവനക്കാരെ വിവരമറിയിച്ചു.

എയർപോർട്ടിലെ വൈൽഡ് ലൈഫ് ഓപ്പറേഷൻസ് സ്റ്റാഫും പോർട്ട് അതോറിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് ഓഫീസർമാരും ഉടൻ തന്നെ സ്ഥലത്തെത്തി. പാമ്പിനെ പിടികൂടിയ ഇവർ ഇതിനെ കാട്ടിലേക്ക് തുറന്നുവിട്ടതായാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിൽ കണ്ടെത്തിയ പാമ്പ് ഉപദ്രവകാരിയല്ലെന്നാണ് ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയെ ഉദ്ധരിച്ച് വാഷിംഗ്ടൺ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

സാധാരണയായി 18 മുതൽ 26 ഇഞ്ച് വരെ നീളമുള്ള ഈ പാമ്പുകൾ മനുഷ്യരുമായോ വളർത്തുമൃഗങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുകയും അങ്ങോട്ട് ആക്രമിച്ചാൽ മാത്രം കടിക്കുകയും ചെയ്യും.നേരത്തെ, ഫെബ്രുവരിയിൽ മലേഷ്യയിലെ എയർ ഏഷ്യ വിമാനത്തിൽ സമാനമായ സംഭവം നടന്നിരുന്നു. വിമാനം പറന്ന് കൊണ്ടിരിക്കുന്നതിനിടെയാണ് യാത്രക്കാർ പാമ്പിനെ കാണുകയായിരുന്നു. കോലാലംപൂരിൽ നിന്നു ടവൗവിലേക്ക് പുറപ്പെട്ട എയർ ഏഷ്യ എ320-200 എന്ന വിമാനത്തിലാണ് സംഭവം.

എയർക്രാഫ്റ്റിനു മുകൾ തട്ടിൽ വെളിച്ചം കടന്നുവരുന്ന ഭാഗത്താണ് പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാരിൽ ആരുടെയെങ്കിലും ബാഗിൽ പതിയിരുന്നതോ അല്ലെങ്കിൽ വിമാനം പറന്നുയർന്നതിനുമുമ്പ് വിമാനത്താവളത്തിൽനിന്നും കയറിക്കൂടിയതോ ആകാം എന്നാണ് നിഗമനം.വിമാനത്തിലുള്ളവർ പകർത്തിയ വീഡിയോയിൽ പാമ്പ് യാത്രക്കാർക്ക് മുകളിലുള്ള ലൈറ്റിനുള്ളിൽ ഉണ്ടെന്ന് വ്യക്തമായിരുന്നു. ഒടുവിൽ മറ്റൊരു വിമാനത്താവളത്തിലേക്ക് വിമാനം ഇറക്കേണ്ടി വന്നു .സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തെത്തി മണിക്കൂറുകൾക്കുള്ളിൽ സംഭവം വൈറലായി മാറിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (17 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (53 minutes ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (7 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (10 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (10 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (11 hours ago)

Malayali Vartha Recommends