Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

സ്വന്തം സൈനികരുടെ മൃതദേഹം പോലും ഹമാസിന് കൊടുക്കില്ല; ‘ഹാനിബാള്‍ ഡയറക്ടീവ്’ എന്ന മികച്ച യുദ്ധ തന്ത്രം പയറ്റി IDF ... ആ രഹസ്യം ഇങ്ങനെ

10 JULY 2024 06:50 PM IST
മലയാളി വാര്‍ത്ത

ശത്രുക്കളുടെ പിടിയിലകപ്പെടുന്ന ഇസ്രായേലി പൗരന്മാരെയും സൈനികരെയും കൊലപ്പെടുത്തിയാണെങ്കിലും ബന്ദികളാക്കുന്നത് തടയാൻ സൈന്യത്തിന് അനുമതി നൽകുന്നതാണ് വിവാദമായ ‘ഹാനിബാള്‍ ഡയറക്ടീവ്’.

ഒക്ടോബർ ഏഴിലെ ഹമാസിന്റെ 'തൂഫാനുൽ അഖ്സ' ഓപറേഷനിടെ, സ്വന്തം പൗരന്മാരെ കൊല്ലാൻ അനുവദിച്ചുകൊണ്ട് ഇസ്രായേൽ ഹാനിബാള്‍ ഡയറക്ടീവ് ഉത്തരവിറക്കിയെന്നും അതനുസരിച്ച് സ്വന്തം പൗരന്മാരെയും സൈനികരെയും വധിച്ചുവെന്നും ഇസ്രായേലി മാധ്യമങ്ങളടക്കം വെളിപ്പെടുത്തിയിരുന്നു.

'തൂഫാനുൽ അഖ്സ'യിൽ ഹമാസ് സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടിരുന്നില്ലെന്നും ഇസ്രായേല്‍ ഹാനിബാള്‍ ഡയറക്ടീവിന്റെ ഭാഗമായി സാധാരണക്കാരെയും അവരുടെ തന്നെ സൈനികരെയും വധിച്ചുവെന്നും ഹമാസ് ഡെപ്യൂട്ടി ലീഡറായിരുന്ന സാലിഹ് അറൂറി പറഞ്ഞിരുന്നു .

 

ഇസ്രായേലി സൈനികരോട് ക്രൂരത കാണിക്കാനാവാത്തത്തിന്റെ നിരാശയാണ് അറൂറിയ്‌ക്കെന്നായിരുന്നു ഇസ്രയേലിന്റെ മറുപടി. ജീവനോടെയോ അല്ലാതെയോ ഒരു ഇസ്രായേലി സൈനികനെപോലും ഹമാസിന്റെ കയ്യിൽ അകപെടുത്താതിരിക്കാൻ ഇസ്രായേൽ ശ്രദ്ധിക്കുന്നുണ്ട്.പിന്നീട് ഇസ്രായേൽ ആക്രമണത്തിൽ അറൂറി കൊല്ലപ്പെട്ടു.

ഹമാസിന്റെ ആക്രമണത്തിനിടെ സ്വന്തം പൗരന്മാരെയും സൈനികരെയും വധിക്കാൻ ഇസ്രായേൽ ഉത്തരവിട്ടെന്ന് യെദിയോത് അഹറോനോത്ത് എന്ന ഇസ്രായേൽ പത്രം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ജനുവരി 12നാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പത്രം പ്രസിദ്ധീകരിച്ചത്. ഹമാസ് ഇസ്രായേൽ പൗരന്മാരെ ഫലസ്തീനിലേക്ക് കൊണ്ടുപോകുന്നത് തടയാനായിരുന്നു വിവാദമായ ഹാനിബാൾ പ്രോട്ടോകോൾ ഇസ്രായേൽ സൈന്യം നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

1982-ൽ ഇസ്രായേൽ ലെബനൻ്റെ തെക്കൻ പ്രദേശം കൈവശപ്പെടുത്തിയിരുന്നു. 1986-ൽ, ഈ മേഖലയിൽ പട്രോളിംഗ് നടത്തുന്ന ഗിവാറ്റി ബ്രിഗേഡിലെ കാലാൾപ്പടയിലുണ്ടായിരുന്ന മൂന്ന് സൈനികരെ ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ള പിടികൂടി കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ചു വധിച്ചിരുന്നു .

  1996 ൽ 123 ഹിസ്ബുള്ള പോരാളികളുടെ മൃതദേഹങ്ങൾക്ക് പകരമായാണ് അന്ന് പിടിച്ചെടുത്ത സൈനികരെ ഇസ്രായേലിന് തിരികെ നൽകിയത് . 2006-ൽ ഹമാസ് ഇസ്രായേൽ സൈനികനായ ഗിലാദ് ഷാലിത്തിനെ പിടികൂടിയിരുന്നു . അഞ്ച് വർഷത്തെ തടവിന് ശേഷം, 1,000-ലധികം ഫലസ്തീൻ തടവുകാർക്ക് പകരമായാണ് അദ്ദേഹത്തെ മോചിപ്പിച്ചത് 

 

സൈനികരെ തട്ടിക്കൊണ്ടുപോകുന്നത് ശത്രുവിനെ മാനസികമായി തകർക്കാനുള്ള തന്ത്രപരമായ നീക്കമാണ്.. ഇനിയൊരിക്കലും ഇങ്ങനെയൊരു സംഭവം ആവർത്തിക്കാതിരിക്കാനാണ് ഇസ്രായേൽ അധിനിവേശ ഇസ്രായേലി സൈനിക കമാൻഡർമാർ ഹാനിബാള്‍ ഡയറക്ടീവ് നടപ്പിലാക്കാൻ തുടങ്ങിയത് എന്ന് 2001 മുതൽ 2004 വരെ ഇസ്രായേൽ സൈന്യത്തെ സേവിച്ച ബ്രേക്കിംഗ് ദ സൈലൻസ് എന്ന ഇസ്രയേലി എൻജിഒയുടെ സ്ഥാപകൻ യെഹൂദ ഷാൽ പറഞ്ഞതായാണ് റിപ്പോർട്ട്

ബിസി 181-ൽ റോമാക്കാരുടെ തടവിലാകുന്നതിനുപകരം സ്വയം വിഷം കഴിച്ച, റോമാസാമ്രാജ്യത്തെ വിറപ്പിച്ച കാർത്തജീനിയൻ പടത്തലവന്റെ പേരാണ് ഹാനിബാൾ. ബി.സി. 247ൽ നടന്ന ഒന്നാം പ്യൂണിക് യുദ്ധത്തിൽ സിസിലിയിലുള്ള റോമൻ സൈന്യത്തിനെതിരേ കനത്ത യുദ്ധം നടത്തി ആ ദ്വീപ് പിടിച്ചെടുത്തു .. ബി.സി 241ൽ യുദ്ധമവസാനിക്കുന്നത് വരെ ബർക്ക ആ ദ്വീപിൽ കഴിയുകയും പരാജയമറിയാത്ത സ്വന്തം സൈന്യത്തെ നയിച്ചുകൊണ്ട് വീരനായകനായി നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു. ബി.സി 228ൽ നടന്ന ഏറ്റുമുട്ടലിൽ റോമാ സാമ്രാജ്യത്തെ പരാജയത്തിന്റെ പടിവാതിലിൽ വരെയെത്തിച്ച അദ്ദേഹം കൊല്ലപ്പെട്ടു. റോം പിടിച്ചടക്കുക എന്ന ലക്ഷ്യം ബർക്കയ്ക് സാധിച്ചില്ല.

ഹാമിൽക്കർ മരിച്ചതോടെ പടയുടെ നായകസ്ഥാനം 26 വയസ്സുള്ള ഹാമിൽക്കറുടെ മകൻ ഹാനിബാൾ ഏറ്റെടുത്തു. ബി.സി. 218 മുതൽ 205 വരെ നീണ്ട് നിന്ന രണ്ടാം പ്യൂണിക് യുദ്ധത്തിൽ ഹാനിബാൾ റോമൻ സൈന്യത്തെ തകർത്തു തരിപ്പണമാക്കി. ബി.സി 205ൽ ഹാനിബാളിന് റോമൻ ആക്രമണത്തിൽ നിന്ന് കാർത്തേജ് പട്ടണത്തെ രക്ഷിക്കാനായുള്ള പോരാട്ടത്തിൽ തോൽവി സംഭവിച്ചു.

 

ബി.സി. 183ൽ തന്റെ 64ആം വയസ്സിൽ ഹാനിബാൾ അന്തരിച്ചു. അരനൂറ്റാണ്ട് കാലത്തെ ഭരണത്തിൽ അദ്ദേഹം റോമിനെ വിറപ്പിച്ചുവെങ്കിലും അന്തിമ ആക്രമണം നടത്താൻ വരുത്തിയ കാലതാമസമാണ് അദ്ദേഹത്തിന്റെ പരാജയത്തിൽ ഭവിച്ചത്. ശത്രുവിനെ കയ്യിൽ അകപ്പെടുന്നതിനേക്കാൾ ഭേദം മരണമാണെന്നുറപ്പിച്ച ഹാനിബാൾ വിഷം കഴിച്ചുമരിച്ചു .

ഇതുപോലെ തന്നെ IDF സൈനികർ ഹമാസിന്റെ താവളത്തിൽ അകപ്പെട്ടുപോകുന്നതിനേക്കാൾ നല്ലത് മരണമാണെന്ന് കരുതുന്നു . ഹമാസിന്റെ കയ്യിലകപ്പെട്ടാൽ ഇസ്രായീൽ സൈനിക രഹസ്യങ്ങൾ ചോർത്തിയെടുക്കാനായി എന്ത് ക്രൂരമായ പീഡനത്തിനും സൈനികരെ ഇരയാക്കുമെന്നതിനാൽ ഹാനിബാള്‍ ഡയറക്ടീവ് ഉത്തരവിറക്കിയിരിക്കുകയാണ് ഇസ്രായേൽ .

ഇസ്രായേൽ, ഭീകരരെന്ന് കരുതുന്നവരുമായി, പ്രത്യേകിച്ച് ബന്ദികളാകുന്ന സാഹചര്യങ്ങളിൽ, ചർച്ച ചെയ്യരുത് എന്ന തത്വം പാലിച്ചിട്ടുണ്ട്. പിടിക്കപ്പെടുമെന്നുറപ്പായാൽ സ്വയം ഇല്ലാതാക്കാനോ അല്ലെങ്കിൽ പരസ്പരം വെടിവെച്ചു കൊല്ലണോ ആണ് അവർക്ക് കിട്ടിയ നിർദ്ദേശം . ഇതാണ് ഹാനിബാള്‍ ഡയറക്ടീവ്.

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു...  (15 minutes ago)

ആംബുലന്‍സിന് തീപിടിച്ച് പിഞ്ച് കുഞ്ഞടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം  (16 minutes ago)

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...  (25 minutes ago)

ബിജെപിയില്‍ അംഗത്വം സ്വീകരിച്ച് നടി ഊര്‍മിള ഉണ്ണി  (29 minutes ago)

തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി; കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിര  (41 minutes ago)

ശബരിമലയിലെ സ്ഥിതി ഭയാനകമാണ്; സർക്കാരിന്റെ കെടുകാര്യസ്ഥത പുറത്തേക്ക്; സർക്കാർ സംവിധാനങ്ങളെല്ലാം പാളിയെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല  (42 minutes ago)

വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...  (47 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാട  (52 minutes ago)

അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?  (55 minutes ago)

'ഷൂ ബോംബർ? ടെലിഗ്രാം ഗ്രൂപ്പുകളിൽ പങ്കുവച്ച രഹസ്യ വീഡിയോ: ഉമർ നബിയുടെ ‘ചാവേർ’ പ്രസംഗം പുറത്ത്  (1 hour ago)

സദാചാരമൂല്യങ്ങളെ വെല്ലു വിളിച്ചും സ്വന്തം മാതാപിതാക്കളെ ധിക്കരിച്ചും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതു തലമുറക്ക് തെറ്റായ സന്ദേശം നൽകി; മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്  (1 hour ago)

സിവിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരെ ഉയർന്ന തസ്തികകളിൽ പുനർ നിയമിക്കുന്നത് സ്വജനപക്ഷപാതപരമായ രാഷ്ട്രീയ അഴിമതിയാണ്; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (1 hour ago)

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്,  (2 hours ago)

ദർശനം ലഭിക്കാതെ മടങ്ങി... പന്തളത്ത് എത്തി അഭിഷേകം ചെയ്ത് മടങ്ങി  (2 hours ago)

SIR നിർത്തിവയ്ക്കണം  (3 hours ago)

Malayali Vartha Recommends