Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഗാസയിലെ 40,000 ഹമാസ് ലക്ഷ്യങ്ങൾ ആക്രമിച്ചു; 40,000 ലധികം ലക്ഷ്യങ്ങളിൽ ബോംബെറിഞ്ഞു: കണ്ടെത്തിയത് 4,700 ടണൽ ഷാഫ്റ്റുകൾ: തകർത്തത് 1,000 റോക്കറ്റ് ലോഞ്ചർ സൈറ്റുകൾ...

07 OCTOBER 2024 03:24 PM IST
മലയാളി വാര്‍ത്ത

ലെബനനില്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ കടുപ്പിക്കുന്നതോടെ ഇനിയെന്ത് എന്ന ചോദ്യവും മരണഭയവും മാത്യമാണ് ഒരു കൂട്ടം പലസ്തീനികള്‍ക്ക് മുന്നിലുള്ളത്. ലെബനനിലെ പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണങ്ങള്‍ ശക്തമാക്കുന്നതാണ് പ്രതിസന്ധി കടുപ്പിക്കുന്നത്. ഒരു ചതുരശ്ര കിലോമീറ്ററില്‍ ഏകദേശം 20,000 ആളുകള്‍ താമസിക്കുന്ന പലസ്തീനിയന്‍ അഭയാര്‍ത്ഥി ക്യാമ്പായ ഷറ്റിലയില്‍ നിന്ന് ജീവഭയത്താല്‍ നിരവധി പേര്‍ ഇതിനോടകം എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്തിട്ടുണ്ട്.

ലെബനനിലെ ഭൂരിഭാഗം ഇസ്രയേൽ അതിക്രമങ്ങളും തലസ്ഥാനത്തിൻ്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. വളരെ തിരക്കേറിയതും ആളുകൾ തിങ്ങിപ്പാർത്തിരുന്നതുമായ പ്രദേശം ദിവസങ്ങൾ കൊണ്ടാണ് ഇസ്രയേൽ അവശിഷ്ടങ്ങൾ മാത്രമാക്കി മാറ്റിയത്. നിരവധി പേർ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലി ആക്രമണങ്ങളെ ഭയന്ന് ആയിരക്കണക്കിന് ആളുകൾ നഗരത്തിന് ചുറ്റുമുള്ള പലായന കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തു. ഈ ഗതി ഷറ്റിലക്ക് വരുമോ എന്നാണ് പലസ്തീൻ അഭയാർഥികളുടെ ഭയം.

അതിനിടെ ഇസ്രയേലിന്റെ ചാരക്കണ്ണുകളെ നിഷ്പ്രഭമാക്കി തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനും അതേത്തുടർന്നുണ്ടായ ഗാസായുദ്ധത്തിനും ഇന്ന് ഒരാണ്ടു തികഞ്ഞു. ഇസ്രയേലുകാരും വിദേശികളുമായി 1200-ഓളം പേരെയാണ് ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് വധിച്ചത് 250-ഓളം പേരെ തട്ടിക്കൊണ്ടുപോയി. അന്നൊരു ശനിയാഴ്ചയായിരുന്നു. ജൂതരുടെ ഒരാഴ്ചത്തെ വിശുദ്ധമതഗ്രന്ഥപാരായണ ആഘോഷമായ ‘സിംകറ്റ് തോറ’യുടെ ആലസ്യത്തിൽനിന്ന് രാവിലെ 6.30-ന് ഇസ്രയേൽ നടുങ്ങിയുണർന്നു.

 

 

 

ഹമാസിന്റെ അയ്യായിരത്തിലേറെ റോക്കറ്റുകളും മിസൈലുകളും ഇസ്രയേലിന്റെ ആകാശത്ത് ചീറിപ്പാഞ്ഞു. പലസ്തീൻ അനുകൂല സായുധസംഘമായ ഹമാസ് കൃത്യമായ ആസൂത്രണത്തോടെ തെക്കൻ ഇസ്രയേലിനെ ആക്രമിച്ചു. കര, കടൽ, ആകാശമാർഗങ്ങളിലൂടെ ഏഴിടങ്ങളിലേക്ക് ആയിരത്തോളം ഹമാസുകാർ ഇരച്ചുകയറി. ഗാസ അതിർത്തിയിലെ 40 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയുമുള്ള കരയതിർത്തിവഴിയായിരുന്നു കടന്നുകയറ്റം. എവിടെപ്പിഴച്ചെന്ന് ഇസ്രയേൽ ചിന്തിക്കുംമുൻപ്‌ കണ്ണിൽക്കണ്ടവരെയെല്ലാം അവർ വെടിവെച്ചിട്ടു.

യന്ത്രത്തോക്കുകളുമായി റോന്തുചുറ്റുന്ന ഹമാസുകാരെ സി.സി.ടി.വി.യിലൂടെ കണ്ട് ജനം പരിഭ്രമിച്ചു. കാർഷികഗ്രാമങ്ങളായ കിബുത്‌സുകളിൽ പാഞ്ഞുകയറി അവർ സ്ത്രീകളെ ബലാത്സംഗംചെയ്തു, കുഞ്ഞുങ്ങളെയുൾപ്പെടെ നിഷ്കരുണം കൊന്നു. യുവാക്കൾ ആഘോഷമായി ഒത്തുചേർന്ന സൂപ്പർ നോവ സംഗീതപരിപാടിയിലും ക്രൂരമായ ആക്രമണമഴിച്ചുവിട്ടു.

 

ഗാസയിലെ ഒരുവർഷം നീണ്ട യുദ്ധത്തിനിടയാക്കിയ ഈ സംഭവത്തിന്റെ ഓർമ്മ വിപുലമായി ആചരിക്കാൻ ഒരുങ്ങുകയാണ് ഇസ്രയേൽ.ഹമാസ് അംഗങ്ങൾ ഏറ്റവുമധികം നാശംവിതച്ച നഗരങ്ങളിലൊന്നായ എസ്ദേറോത്തിൽ നടക്കുന്ന അനുസ്മരണച്ചടങ്ങിന് പ്രസിഡന്റ് ഐസക്ക് ഹെർസോഗ് നേതൃത്വം നൽകും. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. നൂറുകണക്കിനുപേർക്ക് ജീവൻനഷ്ടമായ നോവ സംഗീതോത്സവം നടന്ന റെയിം കിബുത്‌സിലും അനുസ്മരണച്ചടങ്ങുണ്ടാകും. ഒരു വർഷത്തെ യുദ്ധത്തിൽ ഇസ്രായേൽ ഗാസയിലെ 40,000 ഹമാസ് ലക്ഷ്യങ്ങൾ ആണ് ആക്രമിച്ചത്. ഗാസ മുനമ്പിൽ ഇസ്രായേൽ 40,000 ലധികം ലക്ഷ്യങ്ങളിൽ ബോംബെറിഞ്ഞു, 4,700 ടണൽ ഷാഫ്റ്റുകൾ കണ്ടെത്തി, 1,000 റോക്കറ്റ് ലോഞ്ചർ സൈറ്റുകൾ തകർത്തു,

 

 

2023 ഒക്ടോബർ 7 മുതൽ 726 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേലി സൈന്യം അറിയിച്ചു. ഇതിൽ 380 പേർ ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിലും 346 പേർ 2023 ഒക്‌ടോബർ 27 ന് ആരംഭിച്ച ഗാസ പോരാട്ടത്തിലും മരിച്ചു. പരിക്കേറ്റ സൈനികരുടെ എണ്ണം ആ തീയതി മുതൽ 4,576. അമ്പത്തിയാറ് സൈനികർ പ്രവർത്തന അപകടങ്ങളുടെ ഫലമായി മരിച്ചു, അത് സൈന്യം നിർവചിച്ചിട്ടില്ല. ഒക്ടോബർ 7-ൻ്റെ വാർഷികത്തോടനുബന്ധിച്ചുള്ള ഡാറ്റയിൽ, യുദ്ധം ആരംഭിച്ചതിനുശേഷം 3,00,000 റിസർവലിസ്റ്റുകളെ ഉൾപ്പെടുത്തിയതായി ഇസ്രായേലി സൈന്യം പറഞ്ഞു - 82% പുരുഷന്മാരും 18% സ്ത്രീകളും അവരിൽ പകുതിയോളം പേരും 20 മുതൽ 29 വരെ പ്രായമുള്ളവരാണ്.

ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിന് ഒരു വർഷമാകുമ്പോൾ ഹമാസിനു പുറമേ, ലെബനനിലെ ഹിസ്ബുല്ലയുമായും യെമനിലെ ഹൂതികളുമായും ഇസ്രയേലിന്റെ യുദ്ധം ശക്തിപ്പെട്ടിരിക്കുന്നു. യെമനിലെ ഹൂതികൾ ഇസ്രയേലിലേക്ക് മിസൈലുകൾ വിക്ഷേപിക്കുകയും ചെങ്കടലിൽ കപ്പലുകളെ നിരന്തരം ആക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇറാന്റെ പ്രോക്‌സികളായ ഹിസ്ബുല്ലയുടേയും ഹമാസിന്റെയും പ്രധാന നേതാക്കളെ ഇസ്രയേൽ ഇല്ലാതാക്കിയതിനു പിന്നാലെ, ഇസ്രയേലിലേക്ക് ഇറാൻ മിസ്സൈലാക്രമണം നടത്തിയതും ഇറാനും ഇസ്രയേലും പ്രത്യക്ഷയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതിക്കും ഇടയാക്കിയിരിക്കുന്നു.

ഗസ്സയിലെ മരണനിരക്കാകട്ടെ 42,000-ത്തോട് അടുക്കുകയാണ്. ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലും കരയുദ്ധത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായിരം കവിഞ്ഞിരിക്കുന്നു. ഗസ്സയെ കടുത്ത ഭക്ഷ്യക്ഷാമവും രോഗങ്ങളും വേട്ടയാടുകയാണ്. ഇസ്രയേലിൽ നിന്നും ഹമാസ് ബന്ദികളാക്കിയ 251 പേരിൽ 91 പേർ മാത്രമേ ശേഷിക്കുന്നുള്ളു.

 

 

 

യുദ്ധത്തിനിടെ 2023 നവംബറിൽ ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തലുകളും ബന്ദി കൈമാറ്റവും നടന്നെങ്കിലും സമാധാനം പുനസ്ഥാപിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങൾ ഫലവത്തായില്ല. ലെബനനിലുണ്ടായ പേജർ സ്‌ഫോടന പരമ്പരയും ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ലയേയും മറ്റ് പ്രമുഖ നേതാക്കളേയും കൊലപ്പെടുത്തിയതും ലെബനനിന് നേരെയുള്ള ഇസ്രയേലിന്റെ കരയുദ്ധവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിക്കൊണ്ടിരിക്കുകയാണ്. സമീപകാല സംഭവവികാസങ്ങൾ വിലയിരുത്തുമ്പോൾ ഇറാനും ഇസ്രയേലും പ്രത്യക്ഷയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതി നിലനിൽക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (38 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (52 minutes ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (1 hour ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (3 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (6 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends