Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലിന്റെ ഉള്ളിൽ 8,500 വർഷം പഴക്കമുള്ള ഒരു ലോകം


മുന്‍ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അന്തരിച്ചു...


ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി... വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്


മലയാളികളുടെ സ്വന്തം രാജേഷ് കേശവ്... പരിപാടിക്കിടെ കുഴഞ്ഞു വീണ് അതീവ ഗുരുതരാവസ്ഥയിൽ.. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയാണ്..


വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ദുരവസ്ഥയില്‍ മനംനൊന്ത് അബ്ദുള്ള രാജാവ് 33കാരന് സമ്മാനിച്ച പുതുജീവിതം...

18 AUGUST 2024 03:51 PM IST
മലയാളി വാര്‍ത്ത

ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാരമേറിയ മനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന യുവാവാണ് ഖാലിദ് ബിന്‍ മൊഹ്സെന്‍ ഷാരി. 2013-ല്‍ 610 കിലോഗ്രാം ഭാരമുള്ള ഖാലിദ് മൂന്ന് വര്‍ഷത്തിലേറെ കിടപ്പിലായിരുന്നു. എന്നാല്‍, മരണം മുന്നില്‍ കണ്ടിരുന്ന ഷാരി പത്തുവര്‍ഷത്തിനിപ്പുറം 546 കിലോഗ്രാം ഭാരം കുറച്ച് 63.5 കിലോ എന്നതിലേക്ക് എത്തിയിരിക്കുന്നു. ഈ അവിശ്വസനീയ പരിവര്‍ത്തനത്തിന് 33കാരനായ മൊഹ്‌സെന്‍ ഷാരിയും കുടുംബവും നന്ദി പറയുന്നത് സൗദി അറേബ്യയിലെ മുന്‍ രാജാവ് അബ്ദുള്ളയ്ക്കാണ്. വെറും ആറ് മാസത്തിനുള്ളിൽ ശരീരഭാരത്തിൻ്റെ ഒമ്പതിരട്ടിയോളം ആണ് കുറച്ചത്. 33കാരനായ യുവാവിൻ്റെ ശരീരഭാരം 546 കിലോ ഗ്രാം കുറഞ്ഞ് 63.5 കിലോയിലേക്ക് ആണ് എത്തിയത്.

2013-ല്‍ 610 കിലോഗ്രാം ഭാരമുള്ള ഖാലിദ് മൂന്ന് വര്‍ഷത്തിലേറെ കിടപ്പിലായിരുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സുഹൃത്തുക്കളെയും കുടുംബത്തെയും ആശ്രയിക്കുന്ന തരത്തിലേക്ക് അവന്റെ അവസ്ഥ വഷളായി. ഖാലിദിന്റെ ദുരവസ്ഥയില്‍ മനംനൊന്ത് അബ്ദുള്ള രാജാവ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള സമഗ്രമായ പദ്ധതിയുമായി രംഗത്തെത്തുകയായിരുന്നു. ഖാലിദിന് ഉയര്‍ന്ന തലത്തിലുള്ള വൈദ്യസഹായം ഒരു ചെലവും കൂടാതെ രാജാവ് ലഭ്യമാക്കി. ഖാലിദിനെ ജസാനിലെ വീട്ടില്‍ നിന്ന് റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലേക്ക് ഫോര്‍ക്ലിഫ്റ്റും (ചെറിയ ക്രെയിന്‍) പ്രത്യേകം രൂപകല്‍പ്പന ചെയ്ത കിടക്കയും ഉപയോഗിച്ചാണ് എത്തിച്ചത്. കര്‍ശനമായ ചികിത്സയും ഭക്ഷണക്രമവും തയാറാക്കുന്നതിനായി 30 മെഡിക്കല്‍ പ്രൊഫഷണലുകളുടെ ഒരു സംഘത്തെയും രൂപീകരിച്ചു.

മിഡിൽ ഈസ്റ്റിലെ പ്രമുഖ ശാസ്ത്രജ്ഞരുടെ പിന്തുണയോടെ നടത്തിയ ചികിത്സ ആറുമാസം കൊണ്ട് ഫലം കണ്ടു. ഗ്യാസ്ട്രിക് ബൈപാസ് സർജറി, കസ്റ്റമൈസ്ഡ് ഡയറ്റ്, എക്സർസൈസ് പ്ലാൻ, ചലനശേഷി വീണ്ടെടുക്കാൻ സഹായിക്കുന്ന തീവ്ര ഫിസിയോതെറാപ്പി സെഷനുകൾ എന്നിവ ഖാലിദിൻ്റെ ചികിത്സയിൽ ഉൾപ്പെടുത്തിയിരുന്നു. 2023-ഓടെ ഖാലിദിൻ്റെ ശരീരഭാരം 542 കിലോഗ്രാം കുറഞ്ഞ് ആരോഗ്യകരമായ 63.5 കിലോഗ്രാം ആയി മാറി. പഴയ ശരീരാവസ്ഥയിൽ നിന്ന് സാധാരണ നിലയിലേയ്ക്കുള്ള ഷാരിയുടെ യാത്ര വളരെ സങ്കീർണ്ണമായിരുന്നു. ഒന്നിലധികം തവണ അധിക ചർമ്മം നീക്കം ചെയ്യൽ ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നു. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കുമ്പോൾ ഇത്തരത്തിൽ ചർമ്മം നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. ഖാലിദ് ഷാരിയുടെ ശ്രദ്ധേയമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ച മെഡിക്കൽ സ്റ്റാഫ് അദ്ദേഹത്തിന് സ്നേഹപൂർവ്വം നൽകിയ വിളിപ്പേര് 'സ്മൈലിംഗ് മാൻ' എന്നായിരുന്നു.


തീവ്രപരിചരണവും വിപുലമായ ഫിസിയോതെറാപ്പിയും ആദ്യ ആറ് മാസങ്ങളിൽ ശാരിയെ ശരീരഭാരത്തിൻ്റെ പകുതിയോളം കുറയ്ക്കാൻ സഹായിച്ചു. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പൂർണ്ണമായും ആശ്രയിക്കുന്നതിൽ നിന്ന് തൻ്റെ ചലനശേഷി വീണ്ടെടുക്കുന്നതിനുള്ള ശാരിയുടെ യാത്ര സാധാരണമായ ഒന്നായിരുന്നില്ല. യാത്രയിലുടനീളം അദ്ദേഹത്തെ പിന്തുണച്ച മെഡിക്കൽ സ്റ്റാഫ് നൽകിയ വിളിപ്പേരായ "പുഞ്ചിരിയുള്ള മനുഷ്യൻ" എന്നാണ് അദ്ദേഹം ഇപ്പോൾ സ്നേഹപൂർവ്വം അറിയപ്പെടുന്നത്. ഖാലിദ് ബിൻ മൊഹ്‌സെൻ ശാരിയുടെ പരിവർത്തനം അദ്ദേഹത്തിൻ്റെ ജീവിതത്തെ മാറ്റിമറിക്കുക മാത്രമല്ല, നിശ്ചയദാർഢ്യം, മെഡിക്കൽ വൈദഗ്ദ്ധ്യം, അചഞ്ചലമായ പിന്തുണ എന്നിവയാൽ എന്തെല്ലാം നേടാനാകുമെന്നതിൻ്റെ പ്രചോദനാത്മകമായ ഉദാഹരണമായി വർത്തിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ യുവതി  (1 hour ago)

പഴക്കമുള്ള ഒരു ലോകം  (2 hours ago)

ട്രംപിന്റെ പുതിയ സന്ദേശം  (2 hours ago)

ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ രാജസ്ഥാനില്‍വെച്ചായിരുന്നു അന്ത്യം.  (2 hours ago)

നെതന്യാഹു  (2 hours ago)

ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഭൂപതിവ് നിയമ ഭേദഗതി സര്‍ക്കാര്‍ പാസാക്കിയതെന്നും മുഖ്യമന്ത്രി  (2 hours ago)

ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം  (2 hours ago)

ഭാഗ്യാനുഭവങ്ങള്‍ ഇടയ്ക്കിടെ കടന്നുവരുന്ന ദിവസമാണിത്.  (2 hours ago)

ബസ്സപകടത്തില്‍ മൂന്ന് ഇന്ത്യാക്കാരുള്‍പ്പെടെ നാലു മരണം  (2 hours ago)

പുരോഗമിക്കുന്നു  (3 hours ago)

വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്....  (3 hours ago)

എൻഡോഴ്‌സ്‌മെന്റർ ആയതു പണിയായി  (3 hours ago)

സഞ്ചാരികളുടെ ഒഴുക്ക് തുടരും  (3 hours ago)

മൃഗാവകാശ പ്രവർത്തകർ  (3 hours ago)

ബൈക്ക് യാത്രികനായ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം....  (3 hours ago)

Malayali Vartha Recommends