Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതകഥ പറഞ്ഞ ആ വൈറല്‍ പോസ്റ്റ് സന്ധ്യ പല്ലവി പിന്‍വലിച്ചു

21 MAY 2019 04:51 PM IST
മലയാളി വാര്‍ത്ത

സിനിമയെ വെല്ലുന്ന ജീവിത കഥ സമൂഹ മാധ്യമത്തിലൂടെ പങ്കിട്ട സന്ധ്യ പല്ലവി, തന്റെ ഫേസ്ബുക്ക് പോസ്റ്റുമൂലം ആ കുടുംബത്തിനുണ്ടായ ബുദ്ധിമുട്ടിനെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ച് മാപ്പു പറഞ്ഞു.


സ്വന്തം മകന്‍ പ്രണയിച്ച് ഉപേക്ഷിച്ച പെണ്‍കുട്ടിക്ക് മകളുടെ സ്ഥാനം നല്‍കി സംരക്ഷിച്ച്, വിവാഹം കഴിച്ചയച്ച ഷാജി എന്ന ഒരു പിതാവിന്റെ വലിയ മനസിനെ കുറിച്ചായിരുന്നു സന്ധ്യയുടെ പോസ്റ്റ്. ആ സല്‍കര്‍മ്മം നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തില്‍ അവരുടെ അനുവാദം വാങ്ങിയ ശേഷമായിരുന്നു പോസ്റ്റിട്ടത്. എന്നാല്‍ തൊട്ടുപിന്നാലെ നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ശേഷം ഇവരെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന ആവശ്യവുമായി മാധ്യമങ്ങള്‍ രംഗത്തെത്തുകയും അത് കുടുംബത്തിന് ബുദ്ധിമുട്ടാകുകയും ചെയ്തതോടെയാണ് തന്റെ പോസ്റ്റ് പിന്‍വലിച്ച് മാപ്പു പറയാന്‍ സന്ധ്യ നിര്‍ബന്ധിതയായത്.

ആറു വര്‍ഷം മുന്‍പ് ഷാജിയുടെ മകന്‍ പ്ലസ് ടുവിന് പഠിക്കുന്ന കാലത്ത് ഒപ്പം പഠിച്ചിരുന്ന പെണ്‍കുട്ടിയെ പ്രണയിക്കുകയും ആ കുട്ടിക്കൊപ്പം നാടുവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതോടെ ഇരുവരെയും കോടതിയില്‍ ഹാജരാക്കി. പെണ്ണിന്റെ വീട്ടുകാര്‍ മകളെ ആവശ്യമില്ലെന്ന് നിലപാടെടുത്തതോടെ ഷാജിയും ഭാര്യയും തന്റെ മകന്‍ സ്നേഹിച്ച പെണ്‍കുട്ടിയെ സ്വന്തം മകളെപ്പോലെ ഏറ്റെടുക്കുകയായിരുന്നു.

ആ പോസ്റ്റ് ഇങ്ങനെ...: കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയേട്ടനും , ഭാര്യയും. തിരക്ക് പിടിച്ചാണ് വരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എതിരേറ്റത്... 6 വര്‍ഷം മുന്‍പ് ഷാജിയേട്ടന്റെ മകന്‍ പ്ലസ് 2-ന് പഠിക്കുന്ന സമയം കൂടെ പഠിക്കുന്ന പെണ്‍കുട്ടിയോട് തോന്നിയ പ്രണയം ആണ് രണ്ട് പേരെയും നാടുവിടാന്‍ പ്രേരിപ്പിച്ചത്... പെണ്‍വീട്ടുകാര്‍ പോലീസില്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന് രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി.. പെണ്ണിന്റെ വീട്ടുകാര്‍ക്ക് അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ ആ അച്ഛനും അമ്മയും രണ്ട് പേരും പ്രായപൂര്‍ത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്തു ..മകനെ ഹോസ്റ്റലില്‍ നിര്‍ത്തി തുടര്‍ന്ന് പഠിക്കാനയച്ചു.. പെണ്‍കുട്ടിയെ സ്വന്തം വീട്ടിലും നിര്‍ത്തി... എന്നാല്‍ ഇതിനിടയില്‍ മകന്‍ മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞ ഷാജിയേട്ടന്‍ അവനെ തന്റെ കൂടെ ഗള്‍ഫില്‍ കൊണ്ട് പോയി .. കഴിഞ്ഞ വര്‍ഷം ലീവെടുത്ത് നാട്ടില്‍ വന്ന മകന്‍ മറ്റേ പെണ്‍കുട്ടിയെ വിവാഹം ചെയ്തു.

ഇതറിഞ്ഞ പിതാവ് മകനെ തള്ളി. മകനുള്ള സ്വത്തുക്കള്‍, മകനെ സ്നേഹിച്ച് കാത്തിരുന്ന പെണ്‍കുട്ടിയുടെ പേരിലെഴുതി.. കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായി ഇന്ന് 10:30-ന് കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തി കൊടുക്കുകയും ചെയ്തു....

ഈ അച്ഛന്റെയും , അമ്മയുടെയും നല്ല മനസ്സ് കാണാന്‍ ആ മകന് കഴിഞ്ഞില്ല... ഇവര്‍ക്ക് ആ മകനെ കൂടാതെ 8 വയസ്സുള്ള ഒരു മകള്‍ കൂടി ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (3 minutes ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (17 minutes ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (45 minutes ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (53 minutes ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (1 hour ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (1 hour ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (1 hour ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (1 hour ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (9 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (11 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (11 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (12 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (12 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (13 hours ago)

Malayali Vartha Recommends