Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

യുവാക്കളോട് സംസാരിക്കാനുള്ള മോഹം കൂടിയതോടെ കാണിച്ച് കൂട്ടിയത് ഒന്നൊന്നര പുകിലാ... അയല്‍പക്കത്തെ പെണ്‍കുട്ടിയുടെ ചിത്രം കാട്ടി വിവാഹം ഉറപ്പിച്ച് അടുത്ത് കൂടി... ദിവസവും രാത്രിയില്‍ യുവാവുമായി ഫോണിലൂടെ സല്ലപിച്ചിരുന്നു; വീട്ടമ്മയുടെ വിനോദങ്ങള്‍ കൈയോടെ പൊക്കിയപ്പോൾ പുറത്ത് വരുന്നത്...

17 FEBRUARY 2020 11:37 AM IST
മലയാളി വാര്‍ത്ത

അയല്‍പക്കത്തെ പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച്‌ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി കണ്ണൂര്‍ സ്വദേശിയുമായി വിവാഹം ഉറപ്പിക്കാന്‍ വീട്ടമ്മയെ പ്രേരിപ്പിച്ചത് യുവാക്കളോടു സംസാരിക്കാനുള്ള മോഹം. നിത്യേന രാത്രി ഒമ്ബതു മുതല്‍ 11 വരെ യുവാവുമായി ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചിരുന്നതായി വിവാഹം ഉറപ്പിച്ച കണ്ണൂര്‍ സ്വദേശി കുമരകം പോലീസിനോട് അറിയിച്ചു. ആള്‍മാറാട്ടം നടത്തിയിരുന്നതിനാല്‍ ഒരിക്കല്‍ പോലും വീട്ടമ്മ യുവാവുമായോ ബന്ധുക്കളുമായോ വീഡിയോ കോള്‍ നടത്തിയിട്ടില്ല. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച തിരുവാര്‍പ്പ് മണിയത്ര രാജപ്പന്റെ ഭാര്യ രജി രാജു (43) കണ്ണൂര്‍ സ്വദേശിയായ യുവാവിനു വിശ്വാസത്തിനായി അയച്ചു കൊടുത്തത് അയല്‍ വാസിയായ പെണ്‍കുട്ടിയുടെ വിവിധ പ്രായത്തിലുള്ള 100 ഫോട്ടോകളും റേഷന്‍ കാര്‍ഡിനേറെയും ഐഡന്റിറ്റി കാര്‍ഡിന്റെയും കോപ്പികളും ആയിരുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസം ലഭ്യമാക്കുന്നതിനാണെന്ന വ്യാജേന ആശാ വര്‍ക്കറായ വീട്ടമ്മ വാങ്ങിയതാണിവ. ബാങ്കില്‍ നിന്നു പണാപഹരണം നടത്തിയതിനും ഫേസ് ബുക്കില്‍ ആള്‍മാറാട്ട പോസ്റ്റിട്ടതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വിവാഹ ആലോചന മുതല്‍ ഇന്നു കല്യാണം നടത്താന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ വധുവിനെ കാണാന്‍ വരനോ ബന്ധുക്കള്‍ക്കോ അവസരം നല്‍കാതിരിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ ഈ വീട്ടമ്മയുടെ കൗശലത്തിനു തെളിവാണെന്നു പോലീസ് പറയുന്നു. തിരുവനന്തപുരത്തു ജോലിയുള്ള പെണ്‍കുട്ടിയെ കാണാന്‍ രണ്ടു തവണ കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കു തിരിച്ച യുവാവിനെ ഇവര്‍ രണ്ടു തവണയും സൂത്രത്തില്‍ തിരിച്ചയച്ചു. വീട്ടില്‍ മരണം, ചിക്കന്‍ പോക്സ്, വഴി പണി തുടങ്ങിയ കാരണങ്ങള്‍ നിരത്തി ലോഡ്ജില്‍ വെച്ച്‌ കല്യാണ നിശ്ചയം നടത്തിക്കാന്‍ പോലും വീട്ടമ്മയ്ക്കു സാധിച്ചിരുന്നു. ജനുവരി 27നു പെണ്ണിന്റെ അമ്മയായി വീട്ടമ്മയും അച്ഛനായി തന്റെ സ്വന്തം നാടായ പുതുപ്പള്ളി സ്വദേശിയെയും കോട്ടയത്തെ ലോഡ്ജില്‍ എത്തിച്ചു യുവാവിന്റെ വീട്ടുകാരുമായി കല്യാണ നിശ്ചയം നടത്തിയത്. തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഓഡിറ്റോറിയം ബുക്കു ചെയ്യുകയും മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരെ ക്ഷണിക്കുകയും ചെയ്തതെന്ന് യുവാവിന്റെ സഹോദരിയോടു പറഞ്ഞിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു പെണ്‍കുട്ടിയ്ക്കായി കണ്ണൂരിലേക്കു സ്ഥലം മാറ്റം വാങ്ങാന്‍ യുവാവു ശ്രമിക്കണമെന്നു വീട്ടമ്മ ആവശ്യപ്പെട്ടതും അവിശ്വാസം ഉണ്ടാകാതിരിക്കാനായിരിന്നുവെന്നാണു പോലീസ് നല്‍കുന്ന സൂചന. ആള്‍മാറാട്ടം, വ്യാജ ഐഡി നിര്‍മ്മിക്കല്‍ ,വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് കസ്റ്റഡിയിലെടുത്ത വീട്ടമ്മയെ പോലീസ് ചോദ്യം ചെയ്തെതെങ്കിലും യഥാര്‍ഥ ഉദ്ദേശം കണ്ടെത്തനായില്ല. യുവാവിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (4 minutes ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (18 minutes ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (46 minutes ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (54 minutes ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (1 hour ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (1 hour ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (1 hour ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (1 hour ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (9 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (11 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (11 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (12 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (12 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (13 hours ago)

Malayali Vartha Recommends