Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

ആന്‍ മേരിയുടെ കൊലപാതകത്തിന് പിന്നിൽ സംഭവിച്ചത് മറ്റൊന്ന്... സഹോദരന്റെ വഴിവിട്ട ബന്ധം അതിരു കടന്നപ്പോൾ ഇരകളായത് സഹോദരിയും പെറ്റമ്മയും അച്ഛനും; ദുരൂഹ മരണത്തിൽ നിർണായകമായത് ആ ഒരൊറ്റ തെളിവ്.. ആൽബിന്‍റെ ക്രൂരതയിൽ ഞെട്ടി നാട്ടുകാർ

13 AUGUST 2020 07:03 PM IST
മലയാളി വാര്‍ത്ത

വെള്ളരിക്കുണ്ടിലാണ് നാടിനെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം നടന്നത്. ഡോക്ടർമാരുടെ ആ ഒരൊറ്റ സംശയത്തിലാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്. ഐസ്ക്രീമില്‍ വിഷം കലര്‍ത്തി കുടുംബാംഗങ്ങളെ കൊലപ്പെടുത്താനുള്ള യുവാവിന്‍റെ ശ്രമത്തില്‍ നഷ്ടമായത് സഹോദരിയുടെ ജീവന്‍.

കാസര്‍കോട് വെള്ളരിക്കുണ്ട് ബളാലിലാണ് സംഭവം. ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നി ബെസി ദമ്പതികളുടെ മകള്‍ ആന്‍ മേരിയാണ് ഓഗസ്റ്റ് അഞ്ചിന് മരിച്ചത്. ഛര്‍ദിയും വയറിളക്കവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനാറുകാരിക്ക് മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്നാണ് മരിച്ചത്. ആന്‍മേരിയുടെ മരണശേഷം നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലെ സംഭവത്തിലെ ദുരൂഹതയേക്കുറിച്ച് സൂചന നല്‍കിയത്.

ഓഗസ്റ്റ് ആറിന് ബെന്നിയും പിന്നാലെ ബെസിയും സമാനലക്ഷണങ്ങളുമായി ചികിത്സ തേടി. ബെന്നിയെ ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമായതോടെ ചികിത്സയ്ക്കായി കോഴിക്കോടേയ്ക്ക് കൊണ്ടുപോയി.

ബെന്നിയുടെ രക്തപരിശോധനയിലും ശരീരത്തിലെ വിഷത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. മൂന്നുപേരും കഴിച്ച ഐസ്ക്രീമിലൂടെയാണ് വിഷാംശം ശരീരത്തിലെത്തിയതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

ഇതിനിടെ ഭക്ഷ്യവിഷ ബാധയേറ്റെന്ന് അവകാശപ്പെട്ട് കേസില്‍ വെള്ളരിക്കുണ്ട് പൊലീസിന്‍റെ കസ്റ്റഡിയിലുള്ള ആല്‍ബിനും ആശുപത്രിയിലെത്തി. എന്നാല്‍ ഇയാള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഒരേ ഭക്ഷണം കഴിച്ച മൂന്ന് പേര്‍ക്ക് വിഷബാധയേല്‍ക്കുകയും നാലാമന് കുഴപ്പമില്ലാതെ വരികയും ചെയ്തതോടെ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നുകയായിരുന്നു.

ഇതിന് പിന്നാലെയാണ് വെള്ളരിക്കുണ്ട് പൊലീസ് ആല്‍ബിനെ ചോദ്യം ചെയ്തത്. ഇതോടെയാണ് ഐസ്ക്രീമില്‍ വിഷം കലര്‍ത്തിയതാണെന്ന് വ്യക്തമായത്. ഐസ്ക്രീം കഴിച്ച ആല്‍ബിന്‍റെ പിതാവ് ബെന്നി ഗുരുതരാവസ്ഥയിലാണ്. വെള്ളരിക്കുണ്ട് പൊലീസിന്‍റ കസ്റ്റഡിയിലുള്ള ആല്‍ബിന്‍റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ഇരുപത്തിരണ്ടുകാരനായ ആല്‍ബിന്‍റെ രഹസ്യബന്ധങ്ങള്‍ തുടരാന്‍ കുടുംബം തടസമാകുമെന്ന തോന്നലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

ആന്‍മേരി മരിക്കുന്നതിന് നാല് ദിവസം മുന്‍പ് വീട്ടില്‍ ഐസ്ക്രീം ഉണ്ടാക്കിയിരുന്നു. അന്ന് തന്നെ ആന്‍മേരിയും ബെന്നിയും ഐസ്ക്രീം കഴിച്ചിരുന്നു. ആദ്യ ദിവസം തന്നെ ശാരീരികാസ്വാസ്ഥ്യം നേരിട്ട ആന്‍ മേരിക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനിടെ മഞ്ഞപ്പിത്തമാണെന്ന സംശയത്തില്‍ ആന്‍ മേരിക്ക് പച്ച മരുന്ന് നല്‍കിയതായും സൂചനയുണ്ട്.

ബുധനാഴ്ചയോടെ അസ്വസ്ഥതകള്‍ രൂക്ഷമായ ആന്‍മേരിയെ ചെറുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യ വിഷബാധയെന്ന വിവരത്തിന് പിന്നാലെ പോലീസ് ഐക്രീം ഉണ്ടാക്കാന്‍ ഉപയോഗിച്ച സാധന സാമഗ്രഹികള്‍ വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു. ഇവ വാങ്ങിയ ബേക്കറിയിലും പൊലീസും ആരോഗ്യ വകുപ്പും പരിശോധന നടത്തിയിരുന്നു.

അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ ബെന്നിയുടെ നില അതീവഗുരുതരമാണ്. രഹസ്യ ബന്ധങ്ങൾ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സഹോദരൻ ആൽബിൽ വെള്ളരിക്കുണ്ട് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിച്ചില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (2 minutes ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (16 minutes ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (44 minutes ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (52 minutes ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (59 minutes ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (1 hour ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (1 hour ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (1 hour ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (9 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (11 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (11 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (12 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (12 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (13 hours ago)

Malayali Vartha Recommends