സവിതയ്ക്ക് ധന്യജീവിതമൊരുക്കാന്‍ സഹപ്രവര്‍ത്തകരുടെ നന്മമനസ്സ്!

കോഴിക്കോട്ടെ നെല്ലിയുള്ളതില്‍ മീത്തല്‍ സവിതയ്ക്ക് കുഞ്ഞുനാള്‍ തൊട്ടേ ദുരിതങ്ങള്‍ കൂടെപ്പിറപ്പായിരുന്നു. അച്ഛന്‍ കുടുംബം ഉപേക്ഷിച്ച് പോകുമ്പോള്‍ സവിതയ്ക്ക് ഓര്‍മ്മ ഉറച്ചിരുന്നില്ല. അല്‍പ്പനാളുകള്‍ക്കു ശേഷം അമ്മ നാരായണി രോഗങ്ങളാല്‍ കിടപ്പിലായി. അവിവാഹിതയായ ഇളയമ്മ വീട്ടു ജോലി ചെയ്താണ് കുടുംബം കഴിഞ്ഞുപോന്നത്. ഇങ്ങനെയുള്ള പ്രാരാബ്ധങ്ങള്‍ മൂലം സവിതയ്ക്കു പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. അമ്മയുടെ ചികിത്സാചെലവും കുടുംബത്തിന്റെ വരുമാനവും ഒത്തു പോകാത്തതിനാല്‍ സവിതയും തൊഴിലുറപ്പു ജോലിക്കിറങ്ങി.
പരാധീനതകള്‍ക്കിടയില്‍ വിവാഹം എന്ന സ്വപ്നം സവിത എന്നെന്നേക്കുമായി ഉപേക്ഷിച്ചിരുന്നു. അതിനിടയിലാണ് കരുവഞ്ചേരി കരുവന്‍കണ്ടി സുധാകരന്‍ വിവാഹാഭ്യര്‍ഥനയുമായി എത്തിയത്. വിവരമറിഞ്ഞു തൊഴിലുറപ്പു സഹപ്രവര്‍ത്തകരും കുടുബശ്രീ പ്രവര്‍ത്തകരും ഉത്സാഹിച്ചതോടെ വിവാഹമൊരുക്കാന്‍ നാട് മുന്നിട്ടിറങ്ങി.
കുടുംബശ്രീ പ്രവര്‍ത്തകര്‍ വധുവിനുള്ള സ്വര്‍ണം നല്‍കി. വിവാഹം സുഗമമായി നടത്താന്‍ കുന്നിന്‍ മുകളിലെ ചെറിയ വീട്ടില്‍ നിന്ന് സൗകര്യമുള്ളൊരു വാടക വീട്ടിലേക്ക് കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും എത്തിച്ചു. കുറുന്തോടിയിലെ സിപിഎം മണിയൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ കോവിഡ് നിയന്ത്രണങ്ങളോടെ നടത്തിയ ചടങ്ങില്‍ നാട്ടുകാരുടെ ആശീര്‍വാദത്തോടെ സുധാകരന്‍ സവിതയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി.
https://www.facebook.com/Malayalivartha