അതൊരു ലവ് ജിഹാദ് കൊലപാതകം; മകളെ അവര്‍ വെടിവച്ചു കൊന്നതിന് പിന്നിലെ കാരണം കുടുംബം തുറന്ന് പറയുന്നു; ഹരിയാനയില്‍ യുവതി വെടിയേറ്റു മരിച്ച സംഭവത്തില്‍ ലൗ ജിഹാദ് വിവാദവും; പ്രതികാരമെന്ന് പ്രതി; എല്ലാ പ്രതികളെയും പോലീസ് പിടികൂടി

ഹരിയാനയില്‍ പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ലവ് ജിഹാദ് വിവാദവും. മരണപ്പെട്ട നികിത തോമറിന്റെ കുടുംബമാണ് സംഭവത്തില്‍ ലവ് ജിഹാദ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. മകളെ തൗഫീഖ് ഇസല്‍മിലേക്ക് മതം മാറ്റി വിവാഹം കഴിക്കാന്‍ ആലോചിച്ചിരുന്നതായി നികിതയുടെ കുടുംബം പറയുന്നു. എന്നാല്‍ ലവ് ജിഹാദിനെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത് എന്നാണ് തൗഫീഖിന്റെ കുടുംബം പറയുന്നത്. എല്ലാ മതങ്ങളെയും ആദരിക്കുന്നവരാണ് തങ്ങള്‍ എന്നും അതുകൊണ്ട് ഇതില്‍ ലവ് ജിഹാദിനെക്കുറിച്ച് പരാമര്‍ശിക്കരുതെന്നും പറഞ്ഞു. സംഭവത്തില്‍ വിഷമം രേഖപ്പെടുത്തിയ കുടുംബം തൗഫീഖിന്റെ കയ്യില്‍ തോക്ക് പോലെയുള്ള ആയുധം ഉണ്ടെന്ന് അറിയുക പോലും ചെയ്തിരുന്നില്ലെന്ന് വ്യക്തമാക്കി.
ലവ് ജീഹാദ് ആരോപണം കൂടി ഉയര്‍ന്നതോടെ സംഭവം ഇതോടെ രാഷ്ട്രീയമായും കോളിളക്കത്തിന് കാരണമായിരിക്കുകയാണ്. തിങ്കളാഴ്ച കോളേജില്‍ നിന്നും വരുമ്പോള്‍ നികിതാ തോമാര്‍ എന്ന യുവതിയാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ തൗഫീഖ് എന്ന യുവാവും കൂട്ടുകാരനുമാണ് അറസ്റ്റിലായിരിക്കുന്നത്. മെഡിസിന്‍ പഠിക്കേണ്ട തന്റെ കരിയര്‍ തോമാര്‍ തകര്‍ത്തതിലുള്ള പ്രതികാരമാണ് നിര്‍വ്വഹിച്ചതെന്നാണ് തൗഫീഖ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
ഗുരുഗ്രാമിലെ സോണാ റോഡില്‍ താമസിക്കുന്ന തൗഫീഖും കൂട്ടുകാരന്‍ നുഹ് ജില്ലയിലെ രെഹനുമാണ് അറസ്റ്റലായത്്. 2018 ല്‍ തന്നെ അറസ്റ്റിലാക്കിയ സംഭവത്തിലുള്ള പ്രതികാരം എന്നാണ് തൗഫീഖ് നല്‍കിയ മൊഴി. ഈ അറസ്റ്റ് കാരണം തനിക്ക് മെഡിസിന്‍ പഠിക്കാനുള്ള അവസരം നഷ്ടമായി. ഇതിന് താന്‍ പ്രതികാരംചെയ്തു എന്നാണ് തൗഫീഖിന്റെ ന്യായീകരണം. അതേസമയം നികിത മറ്റൊരാളെ വിവാഹം കഴിക്കാന്‍ തയ്യാറായതാണ് കൊലപാതക കാരണമെന്നാണ് നേരത്തേ പറഞ്ഞത്. നികിതയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാന്‍ ശ്രമം നടത്തിയതിന്റെ പേരിലായിരുന്നു തൗഫീഖിനെ രണ്ടു വര്‍ഷം മുമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തൗഫീഖിനെതിരേ നികിതയുടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പിന്നീട് പഞ്ചായത്ത് വിളിച്ചു കൂടി ഇരുകുടുംബവും പ്രശ്‌നം പറഞ്ഞു പരിഹരിച്ചിരുന്നു. അതേസമയം കൊലപാതകം നടക്കുന്നതിന് തൊട്ടു മുമ്പ് പ്രതിയും ഇരയും തമ്മില്‍ 16 മിനിറ്റുകള്‍ ഫോണില്‍ സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാന നിലയെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്ത്രീകള്‍ക്കെതിരേ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നത് ഹരിയാനയില്‍ ആണെന്നും കൂട്ടബലാത്സംഗ കേസുകളില്‍ ഹരിയാന മുന്നിലാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേ വാല പറഞ്ഞു. ബിജെപി ജെജെപി കൂട്ടുകെട്ടിനും മുഖ്യമന്ത്രിക്കും നാണക്കേടാണ് സംഭവം എന്നും നമ്മുടെ പെണ്‍കുട്ടികള്‍ പരീക്ഷകഴിഞ്ഞ് സുരക്ഷിതയായി വീട്ടില്‍ എത്തുമെന്ന് പോലും ഉറപ്പാക്കാന്‍ കഴിയാത്ത കാലമാണ് ഇതെന്നും ആക്ഷേപിച്ചു.
ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ ഈ രീതിയിലുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ പെരുകുമെന്നും പറഞ്ഞു. യുവതിയെ യുവാക്കള്‍ ചേര്‍ന്ന് തട്ടികൊണ്ടു പോകാന്‍ ശ്രമിക്കുന്നതിന്റെയും തുടര്‍ന്ന് വെടിവച്ചുകൊല്ലുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വളരെയധികം പ്രചരിച്ചിരുന്നു. ഇതിനിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തിന് അകത്തും പുറത്തുമുണ്ടായത്.
https://www.facebook.com/Malayalivartha