തിരുവനന്തപുരം നഗരത്തിലെ ഊര്‍ജ്ജസ്വലയായ മേയര്‍ ആര്യാരാജേന്ദ്രന് ഓഫീസിലെത്തി കണ്ടിരുന്നു. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്.... ആര്യയ്ക്ക് ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുണ്ട്: മുഹമ്മദ് റിയാസ്
ഗതാഗത മന്ത്രി മുഹമ്മദ് റിയാസിനെ ഓഫീസിലെത്തി സന്ദര്‍ശിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മേയര്‍ മന്ത്രിയുടെ ഓഫീസിലെത്തിയത്.
എല്ലാ വകുപ്പുകളേയും ഏകീകരിച്ചു കൊണ്ട്, വെള്ളക്കെട്ടിന് ശാശ്വത പരിഹാരമേകുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാട് മുന്നോട്ടുവച്ച മേയറെ അഭിനന്ദിക്കുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
'തിരുവനന്തപുരം നഗരത്തിലെ ഊര്‍ജ്ജസ്വലയായ മേയര്‍ ആര്യാരാജേന്ദ്രന് ഓഫീസിലെത്തി കണ്ടിരുന്നു. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. എല്ലാ വകുപ്പുകളേയും ഏകീകരിച്ചു കൊണ്ട്, വെള്ളക്കെട്ടിന് ശാശ്വത പരിഹാരമേകുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാട് മുന്നോട്ടുവച്ച മേയറെ അഭിനന്ദിക്കുന്നു.
ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പിന്‍്റെ എല്ലാ പിന്തുണയും മേയര്‍ക്ക് വാഗ്ദാനം ചെയ്തു. ഈ വിഷയം അടക്കം ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച പ്രത്യേക യോഗം ചേരുന്ന വിവരം മേയറെ അറിയിക്കുകയും ചെയ്തു'., മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, നഗരസഭയുടെ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് പൊട്ടിത്തെറിച്ചത് വാര്‍ത്തയായിരുന്നു.
എല്‍ കെ ജി കുട്ടിയെന്ന ബി ജെ പി കൗണ്‍സിലര്‍മാരുടെ പരിഹാസത്തിനു പ്രായം എത്രയായാലും ഉത്തരവാദിത്തം നിറവേറ്റാന്‍ അറിയാമെന്നായിരുന്നു ആര്യ യോഗത്തില്‍ പറഞ്ഞത്.
മേയര്‍ക്ക് നേരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്തുണ അറിയിച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha