Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

കാവ്യയുടെയും ദിലീപിന്റെയും രഹസ്യബന്ധം മഞ്ജു പൊക്കിയത് ആ നടി പറഞ്ഞിട്ടല്ല... കൺമുന്നിൽ കണ്ട സത്യം ആർക്കും വിശ്വസിക്കാനാകാത്തത്... അന്ന് ഭയന്ന് ഞങ്ങളുടെ അടുത്തേയ്ക്ക് അവൾ ഓടിയെത്തി.... സംയുക്ത വർമ്മയുടെ തുറന്ന് പറച്ചിൽ ഇങ്ങനെ...

19 SEPTEMBER 2021 03:33 PM IST
മലയാളി വാര്‍ത്ത

സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. അന്ന് ആരാധകരെ ഏറെ ഞെട്ടിച്ച വിവാഹമായിരുന്നു ഇരുവരുടെയും. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു.

2000-ത്തിലാണ് ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായി മീനാക്ഷി ജനിക്കുന്നത്. പക്ഷെ ഇരുവരുടെയും ജീവിതത്തിൽ വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു. ഇതിനിടെ വിവാഹമോചനം ഉള്‍പ്പെടെ ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതിനൊന്നും മഞ്ജുവിനെ തളര്‍ത്താനായില്ല. തുടര്‍ന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിയത്തിലേക്കും മഞ്ജുശക്തമായി തന്നെ തിരിച്ചുവക്കുകയായിരുന്നു.

എന്നാൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും രണ്ടാം വിവാഹം. മഞ്ജു ദിലീപ് ജോഡികൾക്ക് ശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച ജോഡികളായിരുന്നു കാവ്യ ദിലീപ്. ഇരുവരും ജീവിതത്തിൽ ഒന്നിച്ചതോടെ ഇവർക്കെതിരെ വലിയ രീതിയിലായിരുന്നു സൈബർ ആക്രമണങ്ങൾ നടന്നത്.

കാവ്യയാണ് ദിലീപ് മഞ്ജു ബന്ധത്തിന് വിള്ളൽ ഉണ്ടാക്കിയത് എന്ന് പല രീതിയിലും കഥകൾ ഉയർന്നപ്പോഴും ദിലീപും കാവ്യയും ആ ആരോപണം നിഷേധിക്കുകയായിരുന്നു. എന്നാൽ ഈ പ്രശ്നങ്ങൾക്ക് നടുവിൽ യുവ നടി ആക്രമിക്കപ്പെട്ടതും ഇതുമായി ദിലീപിന് ബന്ധമുണ്ടെന്നും തെളിവുകൾ സഹിതം സഹതാരങ്ങൾ തന്നെ രംഗത്ത് വന്നിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന താരങ്ങളുടെ മൊഴികൾ അന്ന് ദിലീപിനെതിരെ ശക്തമായ തെളിവുകൾ ആയിരുന്നു.

ദിലീപും കാവ്യയും തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് ആക്രമിക്കപ്പെട്ട നടിയാണ് മഞ്ജുവിനോട് പറഞ്ഞത് എന്നും ഇതുകാരണമാണ് അവർ തമ്മിൽ പിരിയാൻ കാരണമായതും എന്നാണ് അന്ന് പുറത്ത് വന്ന വാർത്തകൾ, പക്ഷെ നടിയും, മഞ്ജുവിന്റെ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാളുമായ സംയുകത വർമ്മ സാക്ഷി പട്ടികയിൽ ഉള്ള ഒരാളായിരുന്നു. അന്ന് സംയുകത വർമ്മയുടെ മൊഴിയിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു... ആക്രമിക്കപ്പെട്ട നടി, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് എന്നിവരുമായി തനിക്ക് വളരെ അടുത്ത സൗഹൃദ്യമാണ് ഉള്ളത്.

 

 

 

ഞങ്ങൾ തമ്മിൽ സഹോദരിമാരെ പോലുള്ള അടുപ്പമാണ്. നാലഞ്ച് വര്‍ഷം മുന്‍പ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹന്‍ ദാസും എന്റെ വീട്ടിലേക്കു വന്നു. അതിനു കാരണം ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകള്‍ മൊബൈല്‍ ഫോണില്‍ മഞ്ജു വാര്യര്‍ നേരിട്ടുകണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകള്‍ അയക്കുമോ എന്നും ഏറെ വിഷമത്തിൽ മഞ്ജു എന്നോട് ചോദിച്ചു.

 

 

അന്ന് ആ സമയത്ത് ഞാനും എന്റെ അമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മഞ്ജുവിന്റെ വിഷമം കണ്ടപ്പോള്‍ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനും അമ്മയും മഞ്ജുവിനോട് പറഞ്ഞ് അവളെ സമാധാനിപ്പിച്ചു. ശേഷം മഞ്ജു കാവ്യയെ ഫോണില്‍ വിളിച്ചു സംസാരിച്ചു.

അതിനുശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി ആക്രമിക്കപെട്ട നടിയുടെ വീട്ടിലേക്കു പോയി. അവിടെ അവളുടെ അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. ഈ കാര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ നടിയുടെ അച്ഛന്‍ അവളെ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയണമെന്ന് അവളോട് അദ്ദേഹം നിര്‍ദേശിച്ചു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെപ്പറ്റി കൂടുതല്‍ അറിയാവുന്നത് ആ നടിക്ക് ആയിരുന്നു.

കാവ്യയും ദിലീപും തമ്മില്‍ ബന്ധം ഉണ്ടെന്നായിരുന്നു നടി പറഞ്ഞത്. ഇതാണ് അന്ന് സംയുക്ത വർമ്മ നൽകിയ മൊഴി. ഇപ്പോഴും ഈ കേസ് ഒന്നുമാകാതെ വിസ്താരങ്ങൾ തുടരുകയാണ്, ഇതിൽ നേരത്തെ മൊഴി കൊടുത്ത പല താരങ്ങളും കാവ്യ മാധവൻ അടക്കം പിന്നീട് മൊഴി മാറ്റി പറഞ്ഞിരുന്നു.

2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വന്ന നടിയെ തടഞ്ഞുവെച്ച്‌ ആക്രമിച്ചത്. നടിയുടെ പരാതിയില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി നടന്‍ ദിലീപിനെയും അറസ്റ്റ് ചെയ്യുകയും പിന്നീട് 90ദിവസത്തിന് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തു.. കേസിൽ ദിലീപ് എട്ടാം പ്രതിയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (4 minutes ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (18 minutes ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (46 minutes ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (54 minutes ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (1 hour ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (1 hour ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (1 hour ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (1 hour ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (9 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (11 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (11 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (12 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (12 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (13 hours ago)

Malayali Vartha Recommends