മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ലണ്ടനില്‍ സന്ദര്‍ശനം നടത്തും... ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളന ഉദ്ഘാടനം ഇന്ന്....

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ലണ്ടനില്‍ സന്ദര്‍ശനം നടത്തും. ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.രാജീവ്, വി.ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവരും ലോക കേരള സഭയില്‍ പങ്കെടുക്കും. ഇന്ന് വൈകുന്നേരം നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.
പ്രമുഖ മലയാളി വ്യവസായി എം.എ.യൂസഫലിയും പരിപാടിക്കെത്തും. നാളെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുകയും മലയാളി നഴ്‌സുമാര്‍ക്ക് കൂടുതല്‍ അവസരം കിട്ടുന്ന തരത്തിലുള്ള കരാറില്‍ മുഖ്യമന്ത്രി ഒപ്പിടുകയും ചെയ്യും.
മറ്റെന്നാള്‍ യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇന്നലെ കാള്‍ മാക്‌സിന്റെ ശവകുടീരവും മഹാത്മാഗാന്ധിയുടെ പ്രതിമയും അദ്ദേഹം സന്ദര്‍ശിച്ചു. അതേസമയം സന്ദര്‍ശനം തുടങ്ങാനായി നിശ്ചയിച്ച തീയതി കോടിയേരിയുടെ വിയോഗ വാര്‍ത്ത വന്നതിന് പിന്നാലെ പുതുക്കുകയാണുണ്ടായത്. ഫിന്‍ലാന്റ് സന്ദര്‍ശനം വെട്ടിച്ചുരുക്കി നോര്‍വെയിലേക്ക് തിരിച്ച മുഖ്യമന്ത്രിയും സംഘവും ഇപ്പോള്‍ യുകെയിലേക്കെത്തി.
"
https://www.facebook.com/Malayalivartha


























