Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ദുബായിൽ‌ വരാൻപോകുന്നത് വന്‍ പദ്ധതി, ലോകത്തെ ഏറ്റവും വലിയ 'അഗ്രിടൂറിസം' പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങള്‍, പദ്ധതി നടപ്പിലാക്കുന്നതിനുള്ള സ്ഥലത്തിനു വേണ്ടി ആദ്യഘട്ട പഠനങ്ങള്‍ നടന്നു

14 DECEMBER 2022 02:35 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ദുബൈയുടെ ടൂറിസം സാധ്യതകൾ പരാമാവധി പ്രയോജനപ്പെടുത്താൻ തന്നെയാണ് ഭരണകൂടത്തിന്റെ തീരുമാനം. മലയാളികൾ മാത്രമല്ല, മറ്റ് അറബ് രാജ്യങ്ങളിൽ നിന്നു പോലും സന്ദർശകർ ഇവിടേക്ക് എത്തുകയാണ്. വൻ പദ്ധതികളാണ് ദുബൈയിൽ ഇനി വരാനിരിക്കുന്നതേയുള്ളു. നഗരങ്ങളെ മാത്രമല്ല ദുബൈയുടെ ഗ്രാമങ്ങളെ കൂടി വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതികള്‍ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു.

നിരവധി തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഇത് മെച്ചപ്പെട്ട തൊഴിൽ നേടാൻ പ്രവാസികൾക്ക് വളരെ ഉപകാരപ്രദമാകും. ഇപ്പോൾ എമിറേറ്റിലെ മരുഭൂമിയില്‍ കൃഷിയുടെയും ടൂറിസത്തിന്‍റെയും സാധ്യതകള്‍ സമന്വയിപ്പിച്ച്‌ വന്‍ പദ്ധതി ഒരുങ്ങുകയാണ്. സുസ്ഥിര നഗരങ്ങളുടെ നിര്‍മാണത്തില്‍ മുന്നിട്ടുനില്‍ക്കുന്ന യു.ആര്‍.ബി കമ്പനിയാണ് വമ്പന്‍ 'അഗ്രിഹബ്' പദ്ധതി പ്രഖ്യാപിച്ചത്.

ഭക്ഷ്യസുരക്ഷ, വിനോദം, സാഹസികത എന്നിവ ചേരുന്ന ലോകത്തെ ഏറ്റവും വലിയ 'അഗ്രിടൂറിസം' പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അവകാശപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണ സന്ദര്‍ശക കേന്ദ്രമായി ദുബൈയെ പരിവര്‍ത്തിപ്പിക്കാന്‍ കേന്ദ്രം സഹായിക്കുമെന്നാണ് കമ്പനി അധികൃതർ പ്രതീക്ഷിക്കുന്നത്.

സന്ദര്‍ശകര്‍ക്ക് പുതിയ പരിസ്ഥിതി സൗഹൃദ ഷോപ്പിങ്, ഡൈനിങ്, എജ്യൂടൈന്‍മെന്‍റ് അനുഭവം നല്‍കുന്ന ഇവിടെ പ്രാദേശിക കര്‍ഷകരുടെ ഫാമുകളില്‍ നിന്ന് നേരിട്ട് ഉല്‍പന്നങ്ങള്‍ എത്തിച്ച്‌ വില്‍ക്കാന്‍ ഇടമുണ്ടാകും. പദ്ധതി നടപ്പിലാക്കുന്നതിനുള്ള സ്ഥലത്തിനു വേണ്ടി ആദ്യഘട്ട പഠനങ്ങള്‍ നടന്നിട്ടുണ്ട്.2024ഓടെ കൃത്യമായ സ്ഥലം നിര്‍ണയം പൂര്‍ത്തിയാക്കും. 2025ല്‍ നിര്‍മാണം ആരംഭിച്ച്‌ 2030ഓടെ പൂര്‍ത്തിയാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ദുബൈയുടെ ടൂറിസം സാധ്യതകൾ വിപുലപ്പെടുത്താനുള്ള പദ്ധതികൾ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു. അതിനാൽ 'അഗ്രിടൂറിസം' പദ്ധതിയിലും മികച്ച പ്രേത്സാഹനം തന്നെ ഉണ്ടാകും എന്നുവേണം വിലയിരുത്താൻ. വരുന്ന 50 വർഷത്തിനുള്ളിൽ കൂടുതൽ ഉയരങ്ങൾ കൈവരിക്കുന്നതിനായി സുസ്ഥിര വികസനത്തിന്റെ എല്ലാ മേഖലകളിലും പ്രസിഡന്റ്ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം യുഎഇ മുന്നേറുമെന്നാണ് ദുബൈ ഭരണാധികാരി അത്മ വിശ്വാസം പ്രകടിപ്പിച്ചിരുന്നു.

"ഞങ്ങളുടെ മാതൃഭൂമി എല്ലായ്പ്പോഴും ഒരു ദാതാവും സമാധാന നിർമ്മാതാവുമായി തുടരും, സർക്കാർ പ്രകടനം മെച്ചപ്പെടുത്തുക, ഭാവി പ്രദാനം ചെയ്യുക, നവീകരണം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുക, ദാരിദ്ര്യത്തിനെതിരെ പോരാടുക, ശുദ്ധമായ ഊർജ്ജം മുന്നോട്ട് കൊണ്ടുപോകുക, സഹിഷ്ണുത പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പ്രാദേശിക, ദേശീയ, അന്തർദേശീയ സംരംഭങ്ങളെ ഞങ്ങൾ പിന്തുണയ്ക്കും. ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.

ഇതുകൂടാതെ ദുബൈയുടെ ഗ്രാമങ്ങളെ കൂടി വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതികള്‍ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു. .'ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാണ് നമുക്കുള്ളത്. ഞങ്ങളുടെ അടുത്ത ലക്ഷ്യം ദുബായിലെ നാട്ടിന്‍പുറങ്ങളെയും വന്യമൃഗ സങ്കേതങ്ങളെയും ഏറ്റവും ആസ്വാദ്യകരവും മനോഹരവുമാക്കുക എന്നതാണ്'- ശെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. 'ദുബായിലെ ഗ്രാമപ്രദേശങ്ങളിലും വനമ്പ്രദേശങ്ങളിലും ഞങ്ങള്‍ വ്യത്യസ്തവും പുതിയതുമായ ടൂറിസ്റ്റ് അനുഭവങ്ങള്‍ നല്‍കും. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ശെയ്ഖ് മുഹമ്മദ് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (3 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (4 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (6 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (6 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (7 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (7 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (8 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (8 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (8 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (10 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (10 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (11 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (12 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (13 hours ago)

Malayali Vartha Recommends